Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightരാജപുരത്തെ...

രാജപുരത്തെ കുഞ്ഞിക്കേളു നായരുടെ കുരങ്ങുശല്യത്തിന് പരിഹാരം

text_fields
bookmark_border
കാസർകോട്​: രാജപുരത്തെ കുഞ്ഞിക്കേളുനായര്‍ക്ക് ഇനി കുരങ്ങുശല്യം ഇല്ലാതെ കഴിയാം. കാലങ്ങളായി കൃഷിയിടത്തിലെ തെങ്ങില്‍ നിന്നും കരിക്കിന്‍ കുലകള്‍ കുരങ്ങുകള്‍ നശിപ്പിക്കുന്നുവെന്ന കുഞ്ഞിക്കേളു നായരുടെ തലവേദനക്ക്​ സാന്ത്വന സ്പര്‍ശം അദാലത്തില്‍ പരിഹാരമായി. കുരങ്ങിനെ പിടികൂടാന്‍ വനം വകുപ്പ് പറമ്പില്‍ കൂടുവെക്കും. ഇതുവരെയായി കുരങ്ങ് ശല്യത്തിലുണ്ടായ നാശനഷ്​ടം നല്‍കാനും വനം വകുപ്പ് തീരുമാനിച്ചു. കാലങ്ങളായുള്ള പ്രശ്‌നത്തിന് പരിഹാരമായ സന്തോഷത്തിലാണ് കുഞ്ഞിക്കേളു നായര്‍ വീട്ടിലേക്ക് മടങ്ങിയത്. വൈദ്യുതി മുടങ്ങും കാസർകോട്​: കാഞ്ഞങ്ങാട് വൈദ്യുതി സെക്​ഷന്‍ പിധിയില്‍ 11 കെ.വി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കുശാല്‍നഗര്‍, കാഞ്ഞങ്ങാട് കടപ്പുറം, സ്വാമി മഠം, ഇട്ടമ്മല്‍, പോളിടെക്‌നിക്, മുറിയനാവി, ശവപ്പറമ്പ്​, മീന്‍മാര്‍ക്കറ്റ്, കോട്ടച്ചേരി, ദേവന്‍ റോഡ്, ഗ്രോടെക്, ദുര്‍ഗ സ്‌കൂള്‍ റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. ബാവിക്കര ഷട്ടറുകളുടെ ട്രയല്‍ റണ്‍; ജാഗ്രത പാലിക്കണം ഫെബ്രുവരി ഒമ്പതിന് ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജി​‍ൻെറ ഷട്ടറുകളുടെ ട്രയല്‍ റണ്‍ നടക്കുന്നതിനാല്‍ ചന്ദ്രഗിരി പുഴയില്‍ ജലനിരപ്പ് ഉയരാനും പയസ്വിനി, കരിച്ചേരി പുഴകളില്‍ ഒഴുക്കി​‍ൻെറ വേഗത കൂടാനും സാധ്യതയുള്ളതിനാല്‍ പുഴകളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story