ചട്ടഞ്ചാൽ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ബാവിക്കര റഗുലേറ്റർ പദ്ധതി നിർമാണം പൂർത്തീകരിച്ചതിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നതിനുവേണ്ടി ബാവിക്കര റഗുലേറ്റർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് ജനകീയ കൂട്ടായ്മയും അനുമോദന സദസ്സും സംഘടിപ്പിച്ചു. പദ്ധതിപ്രദേശത്ത് പരിപാടിയിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമൻ, കരാറുകാരൻ ടി.എ. അബ്ദുറഹ്മാൻ, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ, പദ്ധതിക്ക് സ്ഥലംവിട്ടു നൽകിയ വ്യക്തികൾ എന്നിവരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വേദിയിലേക്ക് ആനയിച്ചു. തുടർന്നു നടന്ന പരിപാടി ആക്ഷൻ കമ്മിറ്റി ചെയർമാൻ ഇ. കുഞ്ഞിക്കണ്ണൻെറ അധ്യക്ഷതയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ പന്നിക്കൽ, ഇ. കുഞ്ഞമ്പു നായർ മാച്ചിപ്പുറം, കെ.കെ. വേണുഗോപാൽ, പി.ടി. സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു. കരാറുകാരൻ ടി.എ. അബ്ദുറഹ്മാൻ(ചെയർ., ജാസ്മിൻ കൺസ്ട്രക്ഷൻ ഗ്രൂപ്), നിർമാണ പ്രവർത്തനങ്ങൾക്ക് രാപ്പകൽ നേതൃത്വം നൽകിയ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരായ കെ.ആർ. വേണുഗോപാൽ പൈ, പി.ടി. സഞ്ജീവ്, എ. അനൂപ്, പി. രത്നാകരൻ, കെ. പ്രസാദ് തുടങ്ങിയവരെയും പദ്ധതിക്കുവേണ്ടി ഭൂമി സൗജന്യമായി വിട്ടുനൽകിയ മിണ്ടാത്ത് നാരായണിയമ്മ, അബ്ദുല്ലക്കുഞ്ഞി നസീബ്, ഹമീദ് കെട്ടിനുള്ളിൽ എന്നിവരെയും അനുമോദിച്ചു. വാസു ചട്ടഞ്ചാൽ, ബഷീർ മുനമ്പം, അബ്ദുല്ല ആലൂർ, കൃഷ്ണപ്രസാദ് കരിച്ചേരി, സി. ഗംഗാധരൻ കോലാംകുന്ന്, ജനാർദനൻ കോളോട്ട്, രവികുമാർ കപ്പാത്തിക്കാൽ, ജനാർദനൻ കോലാംകുന്ന്, ബാലകൃഷ്ണൻ കരിച്ചേരി എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ മുനീർ മുനമ്പം സ്വാഗതവും ബാലഗോപാലൻ വെട്ടിക്കൽ നന്ദിയും പറഞ്ഞു. bavikkara ബാവിക്കര റഗുലേറ്റർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയും അനുമോദന സദസ്സും കെ. കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 12:00 AM GMT Updated On
date_range 2021-02-09T05:30:15+05:30ബാവിക്കര റഗുലേറ്റർ പൂർത്തീകരണം: ആക്ഷൻ കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു
text_fieldsNext Story