ചെറുവത്തൂർ: നാടൻകല ഗവേഷകനും നാടകപ്രവർത്തകനുമായിരുന്ന സിവിക് കൊടക്കാടിൻെറ സ്മരാണാർഥം കൈരളി പൊള്ളപ്പൊയിൽ ഏർപ്പെടുത്തിയ ഏഴാമത് പുരസ്കാരത്തിന് നാടകപ്രവർത്തകനായ ഗംഗൻ ആയിറ്റിയെ തിരഞ്ഞെടുത്തു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ആയിറ്റി സ്വദേശിയായ ഇദ്ദേഹം 40 വർഷമായി കലാരംഗത്ത് സജീവമാണ്. ആയിറ്റി റെഡ്സ്റ്റാർ കലാസമിതിക്ക് നാടകങ്ങൾ സംവിധാനം ചെയ്താണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറിലധികം കലാസമിതികൾക്കായി നാടകം സംവിധാനം ചെയ്തു. ഉണരുന്ന സാരംഗി, മധ്യധരണ്യാഴി, വെറുമൊരു മോഷ്ടാവായ ഒതേനൻ തുടങ്ങിയ നാടകങ്ങൾ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വർഷങ്ങളായി നീലേശ്വരം സീനെറ്റ് ചാനലിലും പയ്യന്നൂർ നെറ്റ്വർക്ക് ചാനലിലും അവതാരകനാണ്. പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 12:01 AM GMT Updated On
date_range 2021-01-09T05:31:26+05:30സിവിക് പുരസ്കാരം ഗംഗൻ ആയിറ്റിക്ക്
text_fieldsNext Story