Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഇ.എം.എസ് സ്മാരക...

ഇ.എം.എസ് സ്മാരക കോൺഫറൻസ് ഹാൾ ഉദ്ഘാടനം

text_fields
bookmark_border
ചെറുവത്തൂർ: കെ.എസ്.ടി.എ ചെറുവത്തൂർ ഉപജില്ല കമ്മിറ്റി കെ.എസ്.ടി.എ ഭവനിൽ നിർമിച്ച ഇ.എം.എസ് സ്മാരക കോൺഫറൻസ് ഹാൾ സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് സി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ.എം.എസി​‍ൻെറ ഫോട്ടോ കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ. രാഘവൻ അനാച്ഛാദനം ചെയ്തു. കെട്ടിടം നിർമിച്ച ആരുഷി കൺസ്ട്രക്​ഷൻ കൊല്ലമ്പാറയുടെ കരാറുകാരൻ എം. ഉണ്ണികൃഷ്ണന് കെ.എസ്.ടി.എ ജില്ല സെക്രട്ടറി പി. ദിലീപ് കുമാർ ഉപഹാര സമർപ്പണം നടത്തി. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ജനാർദനൻ, ഏരിയ സെക്രട്ടറി കെ. സുധാകരൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രമീള, കെ. കണ്ണൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി പി. മാധവൻ സ്വാഗതവും ട്രഷറർ കെ.വി. രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story