Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപ്രിസൈഡിങ് ഓഫിസറെ...

പ്രിസൈഡിങ് ഓഫിസറെ ഭീഷണിപ്പെടുത്തിയ സി.പി.എം നേതാക്കൾക്കെതിരെ നടപടി വേണം-ബി.ജെ.പി

text_fields
bookmark_border
കാസർകോട്​: കള്ളവോട്ട് ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്​തുവെന്ന, ചെർക്കപാറ ജി.എൽ.പി സ്കൂളിൽ പ്രിസൈഡിങ് ഓഫിസറായിരുന്ന കെ.എം. ശ്രീകുമാറി​ൻെറ പരാതിയിൽ ഉദുമ എം.എൽ.എ കെ. കുഞ്ഞിരാമനെതിരെയും കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻറ്​ മണികണ്ഠനെതിരെയും തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. ഡോ. കെ.എം. ശ്രീകുമാർ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് കൂടിയായിരുന്നു. ഒരു ഇടതുപക്ഷ പ്രഫസർ തന്നെയാണ് ഇത്​ പരസ്യപ്പെടുത്തിയത്. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട എം.എൽ.എതന്നെ കള്ളവോട്ട് ചെയ്യാൻ നേതൃത്വം നൽകുന്നത് ഗൗരവത്തോടെയെടുക്കണമെന്ന്​ ശ്രീകാന്ത് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story