Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആര്യശ്രീയുടെ...

ആര്യശ്രീയുടെ വീടൊരുങ്ങി; താക്കോല്‍ദാനം ഇന്ന്

text_fields
bookmark_border
കാസർകോട്​: അന്തര്‍ദേശീയ വനിത ഫുട്ബാള്‍ താരം ആര്യശ്രീയുടെയും കുടുംബത്തി​‍ൻെറയും വീടെന്ന സ്വപ്നം പൂവണിയുന്നു. കായിക യുവജനകാര്യ വകുപ്പ് നിർമിച്ച് നല്‍കുന്ന വീടി​‍ൻെറ താക്കോല്‍ ദാനം ശനിയാഴ്​ച ഉച്ച ഒരുമണിക്ക് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഭൂട്ടാനില്‍ നടന്ന സാഫ് ഗെയിംസില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമി​‍ൻെറ പ്രധിരോധ നിരയില്‍ നെടുംതൂണായിരുന്ന ആര്യശ്രീക്ക്​ വീടു നിർമിച്ച് നല്‍കുന്നതിനായി 10 ലക്ഷം രൂപയാണ് മന്ത്രി അനുവദിച്ചത്. തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് നടക്കുന്ന താക്കോല്‍ ദാന ചടങ്ങില്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം. രാജഗോപാലന്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ബേബി ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ബാബു എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ല സ്‌പോര്‍ട്‌സ് കാണ്‍സിലിനായിരുന്നു നിർമാണ ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story