കാസര്‍കോട്: ജില്ലയിൽ എച്ച്.എ.എല്ലിൻെറ (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്) സാമൂഹിക പ്രതിബദ്ധത നിധിയിലുൾപ്പെടുത്തി നിർമിക്കുന്ന ജില്ല അക്വാറ്റിക് കോംപ്ലക്സ് കം സ്വിമ്മിങ് പൂള് പ്രോജക്ടിൻെറ സ്ഥല പരിശോധന എച്ച്.എ.എല്‍ ലക്നോ കോംപ്ലക്സ് അഡീഷനല്‍ ജനറല്‍ മാനേജര്‍ കെ. ചന്ദ്രകാന്തിൻെറ നേതൃത്വത്തില്‍ നടത്തി. ജില്ലയില്‍ സര്‍ക്കാറിൻെറയോ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയോ വകയായി ജനങ്ങള്‍ക്ക് നീന്തല്‍കുളവും പരിശീലന കേന്ദ്രവും ഇല്ലാത്ത സാഹചര്യത്തിലാണ് ജില്ല ഭരണകൂടം കാസര്‍കോട് നഗരസഭയുടെ സഹകരണത്തോടെ നീന്തല്‍ പരിശീലനത്തിന് പദ്ധതി തയാറാക്കിയത്. 1.5 കോടി എസ്റ്റിമേറ്റില്‍ തയാറാക്കിയിരിക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ മേയ് മാസം പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. സ്ഥല പരിശോധനയില്‍ ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, എച്ച്.എ.എല്‍ കാസര്‍കോട് യൂനിറ്റ് അഡീഷനല്‍ ജനറല്‍ മാനേജര്‍ എ.വി. മുരളീകൃഷ്ണ, ഫിനാന്‍സ് ഓഫിസര്‍ കെ. സതീശന്, എച്ച്.എ.എല്‍ ഡി.ജി.എം സജി, മാനേജര്‍ മോഹന്‍ രാജ് എന്നിവര്‍ സംബന്ധിച്ചു. PRD (സ്വിമ്മിങ് പൂള്) ജില്ല അക്വാറ്റിക് കോംപ്ലക്സ് കം സ്വിമ്മിങ് പൂള് പ്രോജക്ടിൻെറ സ്ഥല പരിശോധന എച്ച്.എ.എല്‍ ലക്നോ കോംപ്ലക്സ് അഡീഷനല്‍ ജനറല്‍ മാനേജര്‍ കെ. ചന്ദ്രകാന്തിൻെറ നേതൃത്വത്തില്‍ നടക്കുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 12:00 AM GMT Updated On
date_range 2021-01-08T05:30:40+05:30ജില്ല അക്വാറ്റിക് കോംപ്ലക്സ് കം സ്വിമ്മിങ് പൂള്: സ്ഥല പരിശോധന നടത്തി
text_fieldsNext Story