Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:30 AM IST Updated On
date_range 8 Jan 2021 5:30 AM ISTഉപ്പുവെള്ളം; എം.എൽ.എ സ്ഥലം സന്ദർശിച്ചു
text_fieldsbookmark_border
നീലേശ്വരം: നഗരസഭ പരിധിയിലെ തീരദേശ മേഖലയിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് എം. രാജഗോപാലൻ എം.എൽ.എ. നഗരസഭയിലെ ഉപ്പുവെള്ളം കയറിയ തീരപ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തേക്കൈ, കടിഞ്ഞിമൂല, മുണ്ടേമ്മാട്, പൊടോതുരുത്തി പ്രദേശങ്ങളിൽ കൃഷിനാശം സംഭവിക്കുകയും കുടിവെള്ളം ഉപയോഗ്യശൂന്യമാവുകയും ചെയ്ത പ്രദേശങ്ങള്‍ എം.എൽ.എയും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഈ പ്രദേശങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തി ഉപ്പുവെള്ളക്കെടുതി കുറക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അധികൃതര്‍ക്ക് നിർദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ്റാഫി, വാര്‍ഡ് കൗണ്‍സിലര്‍മാരായ എം.കെ. വിനയരാജ്, എം. ഭരതന്‍, പി. കുഞ്ഞിരാമന്‍, പി. സുഭാഷ്, എ. ബാലകൃഷ്ണന്‍, ഇറിഗേഷന്‍ വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ പി. രമേശന്‍, അസി. എൻജിനീയര്‍ കെ.വി. രമേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മുണ്ടേമ്മാട് ദ്വീപിൻെറ സംരക്ഷണത്തിന് സമഗ്ര ദ്വീപ് തീരസംരക്ഷണം, പൊടോത്തുരുത്തി, ചാത്തമത്ത് ചെറിയ ചാലില്‍ ഇരുഭാഗങ്ങളിലും ക്രോസ്ബാറുകള്‍, പുറത്തേക്കൈ ക്രോസ്ബാര്‍ നവീകരണം, കടിഞ്ഞിമൂല ക്രോസ്ബാര്‍ കം ബ്രിഡ്ജ് എന്നിവക്കുള്ള പദ്ധതി തയാറാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story