Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTദേശീയപാത വികസനം: കടകൾ നഷ്ടപ്പെടുന്ന ആശങ്കയിൽ വ്യാപാരികൾ
text_fieldsbookmark_border
നീലേശ്വരം: ദേശീയപാത വികസനത്തിൻെറ ഭാഗമായി കടകൾ നഷ്ടപ്പെടുന്ന വ്യാപാരികൾ ആശങ്കയിൽ. നീലേശ്വരം മാർക്കറ്റിൽ മാത്രം നൂറോളം കടയുടമകൾക്കാണ് ഒഴിഞ്ഞുപോകേണ്ടി വരുക. എന്നാൽ, അർഹമായ നഷ്ടപരിഹാരം പോലും ലഭിക്കാതെ ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് വ്യാപാരികൾ. മാർക്കറ്റ് ജങ്ഷനിൽ കോട്ടപ്പുറം റോഡ് മുതൽ കരുവാച്ചേരി വരെ മാത്രം നൂറോളം കടകൾ ഒഴിയേണ്ടി വരും. ഇവിടെ നിലവിൽ കെട്ടിടങ്ങൾപൊളിച്ചു തുടങ്ങിയിട്ടുണ്ട്. കാൽനൂറ്റാണ്ടിലധികമായി കച്ചവടം നടത്തിവന്നവരാണ് ഭൂരിഭാഗം വ്യാപാരികളും. എന്നാൽ, ഒഴിഞ്ഞുപോകേണ്ട ഇവർക്ക് അർഹമായ നഷ്ടപരിഹാരം കെട്ടിട ഉടമകൾ നൽകാത്തതിനാൽ വാടക റൂമിലെ കച്ചവടക്കാർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്. മറ്റൊരു സ്ഥലത്ത് പുതിയ മുറിയെടുത്ത് വീണ്ടും കച്ചവടം ചെയ്യാൻ വൻതുക വേണ്ടി വരും. പല വ്യാപാരികളും ഇപ്പോഴും ഒഴിഞ്ഞുകൊടുക്കാൻ തയാറായിട്ടില്ല. കടയൊഴിഞ്ഞാൽ പലർക്കും ഈ മേഖലയിൽതന്നെ തുടരാൻ സാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. അതേസമയം, കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി ഒരുവശത്തു നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story