Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവേറിട്ട അനുഭവമായി...

വേറിട്ട അനുഭവമായി ഗാന്ധിസ്മൃതി ക്വിസ്

text_fields
bookmark_border
കുമ്പള: എം.എസ് മൊഗ്രാൽ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മഹാത്​മ ഗാന്ധിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച ഗാന്ധിസ്മൃതി ക്വിസ് വേറിട്ട അനുഭവമായി. ക്വിസിൽ ഫാത്തിമത് സൈൻ ഷമ, എം.എം. ഷഹല, ആയിഷ റഷൂഫ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്​ഥാനങ്ങൾ നേടി. പരിപാടി വിജയൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സ്​റ്റേറ്റ് ലൈബ്രറി കൗൺസിൽ മെംബർ ഹുസൈൻ മാസ്​റ്റർ മുഖ്യാതിഥിയായിരുന്നു. സിദ്ദീഖ് അലി മൊഗ്രാൽ, നിസാർ പെർവാഡ്, മാഹിൻ മാസ്​റ്റർ, വേദ ടീച്ചർ, ബി.എൽ. മുഹമ്മദലി, എം.സി.എം. അക്ബർ, ഇഖ്‌ബാൽ മൊഗ്രാൽ, ഹനീഫ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. നുഹ്​മാൻ മാസ്​റ്റർ സ്വാഗതവും റാഷിദ് മൊഗ്രാൽ നന്ദിയും പറഞ്ഞു. Kbl library എം.എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിസ്മൃതി ക്വിസിൽ വിജയികളായ ഫാത്തിമത് സൈൻ ഷമ, എം.എം. ഷഹല, ആയിഷ റഷൂഫ എന്നിവരെ അനുമോദിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story