Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTവാട്സ്ആപ് കൂട്ടായ്മ ബിരിയാണി ഫെസ്റ്റ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: നിർധന കുടുംബത്തിന് തുണയായി 'ചങ്ങായി സഖാക്കൾ' വാട്സ്ആപ് കൂട്ടായ്മ. ഇക്കുറി ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കൊവ്വൽപള്ളി ശശികലയുടെ ചികിത്സക്കായി പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. ഇതിനായി തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ബിരിയാണി ഫെസ്റ്റ് നടത്തുകയാണ് ഇവർ. കൂട്ടായ്മ ഒരുക്കിയ ബിരിയാണി ഒരു നേരത്തെ ആഹാരം കിട്ടാതെ കഷ്ടപ്പെടുന്ന അലഞ്ഞുതിരിയുന്നവർക്കും കോവിഡ് രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും അനാഥമന്ദിരത്തിലെ അന്തേവാസികൾക്കും സൗജന്യമായി നൽകുകയും തയാറാക്കിയ മുഴുവൻ ബിരിയാണിയുടെ തുക കൂട്ടായ്മയിലെ അംഗങ്ങളും മറ്റു വ്യക്തികളും സംഭാവനയായി നൽകുകയുമായിരുന്നു. ബിരിയാണി ഫെസ്റ്റ് ഉദ്ഘാടനം രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. സൗജന്യ ഭക്ഷണ വിതരണത്തിന് ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.വി. രമേശൻ നിർവഹിച്ചു. കൂട്ടായ്മ കൺവീനർ രാഹുൽ നീലാങ്കര അധ്യക്ഷത വഹിച്ചു. ഷിജു കാഞ്ഞങ്ങാട് സൗത്ത്, എ. അനീഷ്, മനു മാതോത്ത്, നിഷാന്ത് കൊവ്വൽ പള്ളി, കെ. മധു, അനീഷ് കൊവ്വൽ പള്ളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story