കാസർകോട്: നരേന്ദ്ര മോദിയും പിണറായി വിജയനും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒരേവഴിയിലെ യാത്രക്കാരും ചിന്താഗതിക്കാരുമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. രതികുമാർ കുറ്റപ്പെടുത്തി. ഇന്ത്യൻ പൗരന് ഭരണഘടന നൽകുന്ന മൗലികാവകാശമാണ് സഞ്ചാരസ്വതന്ത്ര്യം. യു.പിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളെ വഴിയിൽ തടഞ്ഞ് അതിക്രമം കാണിച്ചത് ഇന്ത്യയിലെ ഭരണകൂട ഭീകരതയുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. ബി.ജെ.പി കേന്ദ്ര-സംസ്ഥാന ഗവൺമൻെറുകളും പിണറായി സർക്കാറും കർഷകരെ ദ്രോഹിക്കുന്ന ഫാഷിസ്റ്റ് സർക്കാറായി മാറിയിരിക്കുന്നു. കർഷക ബില്ലിനെതിരെ സമരം നയിക്കുന്ന രാഹുൽ ഗാന്ധി, ഇന്ത്യയിലെ മുഴുവൻ കർഷകരുടെയും സാധാരണക്കാരൻെറയും ശബ്ദമാണ് പ്രകടമാക്കുന്നത്. യു.പിയിലെ ഹാഥറസിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ് അതിക്രമം കാണിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നലിൻെറ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിൽ ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം മുൻ ഡി.സി.സി പ്രസിഡൻറ് കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.എ. അഷറഫലി, ശാന്തമ്മ ഫിലിപ്, എം.സി. പ്രഭാകരൻ, കരുൺ താപ്പ, സി.വി. ജയിംസ്, ഗീതാകൃഷ്ണൻ, ധന്യ സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. ഖാലിദ്, എ. വാസുദേവൻ, അർജുനൻ തായലങ്ങാടി, സി. രവി, കെ.ടി. സുഭാഷ് നാരായണൻ, എം. പുരുഷോത്തമൻ നായർ, ടി.കെ. ദാമോദരൻ, എ. ശിവശങ്കരൻ, പി.കെ. വിജയൻ, ഉസ്മാൻ കടവത്ത്, രഞ്ജിത്ത് കാറഡുക്ക എന്നിവർ സംസാരിച്ചു. kunhikkannan kp ഡി.സി.സി സത്യഗ്രഹ സമാപന സമ്മേളനം കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2020 11:58 PM GMT Updated On
date_range 2020-10-06T05:28:26+05:30രാഹുൽ ഗാന്ധിക്കുനേെര അതിക്രമം: ഡി.സി.സി സത്യഗ്രഹം നടത്തി
text_fieldsNext Story