Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 5:28 AM IST Updated On
date_range 24 Sept 2020 5:28 AM ISTധീവരസഭ മിനി സിവിൽ സ്റ്റേഷൻ മാർച്ച്
text_fieldsbookmark_border
കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാറിൻെറ നൂറുദിന വികസന പ്രവർത്തനങ്ങൾ മത്സ്യബന്ധന മേഖലയിൽ തുടർച്ചയായി ആറു മാസം തൊഴിലാളികൾക്ക് മണ്ണെണ്ണ കൊടുക്കാത്തതിൻെറ ആഘോഷമാക്കി തീർക്കണമെന്ന് അഖില കേരള ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ കുറ്റപ്പെടുത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ധീവര സഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖില കേരള ധീവര സഭ ജില്ല പ്രസിഡൻറ് എസ്. സോമൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. സുനി, രാജേഷ്, നീലേശ്വരം നഗരസഭ കൗൺസിലർ ബീന ബാലദാസൻ, അജാനൂർ പഞ്ചായത്ത് അംഗം ഷീബ സതീശൻ, ജില്ല സെക്രട്ടറി കെ. രവീന്ദ്രൻ അജാനൂർ കടപ്പുറം, വി.വി. കുഞ്ഞികൃഷ്ണൻ ഹോസ്ദുർഗ്, കാസർകോട് താലൂക്ക് ഭാരവാഹികളായ കെ. മനോഹരൻ, കെ. ശംഭു, നന്തു കോട്ടികുളം, മുരളീധരൻ കാടാംകോട്, ബാലദാസൻ പുഞ്ചാവി, മനോഹരൻ മരക്കാപ്പ് കടപ്പുറം, എ.പി. രാജൻ, സി.കെ. ഭാസ്‌കരൻ, എച്ച്. ബാലൻ, ടി. കൃഷ്ണൻ കടിഞ്ഞിക്കടവ് തുടങ്ങിയവർ സംസാരിച്ചു. deevara അഖില കേരള ധീവരസഭ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story