Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആതുരശുശ്രൂഷ രംഗത്തെ...

ആതുരശുശ്രൂഷ രംഗത്തെ പ്രതിസന്ധി പരിഹരിക്കണം -ബി.ജെ.പി

text_fields
bookmark_border
കാസർകോട്: ജില്ല നേരിടുന്ന ആതുരശുശ്രൂഷ രംഗത്തെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് ബി.ജെ.പി ജില്ല നേതൃയോഗം പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. കോവിഡ് രോഗബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രത്യേക മുന്നൊരുക്കങ്ങൾ വായ്താരിയിൽ മാത്രമായൊതുക്കിയ ഇടത് സർക്കാർ ആതുര മേഖലയിൽ ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഉക്കിനടുക്ക മെഡിക്കൽ കോളജി​ൻെറ പ്രവർത്തനം കാര്യക്ഷമമാക്കാനോ ടാറ്റയുടെ കോവിഡ് ആശുപത്രി സമുച്ചയത്തി​ൻെറ പണി പൂർത്തിയാക്കി സർക്കാറിന് കൈമാറിയെങ്കിലും പ്രവർത്തനക്ഷമമാക്കാനോ അധികൃതർക്കിതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിലെ സ്വകാര്യ, സഹകരണ മേഖലയിലെ ആശുപത്രികൾ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം. ഉക്കിനടുക്ക മെഡിക്കൽ കോളജിലും ജില്ല ആശുപത്രിയിലും എല്ലാവിധ രോഗികൾക്കും ചികിത്സ തേടാനുള്ള സാഹചര്യം സൃഷ്​ടിക്കുന്നതോടൊപ്പം, ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും മതിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്​ഥാന സെക്രട്ടറി പി. രഘുനാഥ് സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ എ. വേലായുധൻ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു. ksd bjp: ബി.ജെ.പി ജില്ല നേതൃയോഗം കാസർകോട്ട് സംസ്​ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story