Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 11:58 PM GMT Updated On
date_range 2020-09-07T05:28:19+05:30അധ്യാപക ദിനത്തിൽ ആദരിച്ചു
text_fieldsപടന്ന: പടന്ന ഗവ. യു.പി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായ പി.പി. കുഞ്ഞിരാമനെ സ്കൂൾ പി.ടി.എ വീട്ടിലെത്തി ആദരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ബാലകൃഷ്ണൻ നാറോത്ത് പൊന്നാടയണിയിച്ചു. പി.ടി.എ പ്രസിഡൻറ് പി.പി. അബ്ദുൽ നാസർ ഉപഹാരം നൽകി. മൂന്നുവർഷം പടന്നയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നിരവധി പരിപാടികൾ എസ്.എസ്.എ യുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്നു. പഞ്ചായത്ത് ഇംപ്ലിമൻെറിങ് ഓഫിസറായി ചുമതലയേറ്റശേഷം പഞ്ചായത്തുതല വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾക്ക് തുടക്കംകുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. പടന്നക്കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 30 വർഷക്കാലം സേവനമനുഷ്ഠിച്ച കുഞ്ഞിരാമൻ മാസ്റ്റർ അക്കാലത്ത് വലിയപറമ്പയുടെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. വീട്ടിൽ നടന്ന ചടങ്ങിൽ അധ്യാപകരായ കെ. രാജീവൻ, മനോജ് വല്ലയിൽ, ടി. അബ്ദുൽ റഷീദ്, എൻ. ഷഫീഖ് എന്നിവർ പങ്കെടുത്തു. pdn Kunjiraman master aadram പടന്ന ഗവ. യു.പി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററായ പി.പി. കുഞ്ഞിരാമനെ സ്കൂൾ പി.ടി.എ വീട്ടിലെത്തി ആദരിച്ചപ്പോൾ
Next Story