Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTഅധ്യാപകർക്ക് ആദരം
text_fieldsbookmark_border
കാഞ്ഞങ്ങാട്: അധ്യാപക ദിനത്തിൽ 33 വർഷം ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ സേവനം അനുഷ്ഠിച്ച റിട്ട. അധ്യാപകൻ കെ.കെ. രാജഗോപാലൻ നമ്പ്യാരെ ഹോസ്ദുർഗ് ലയൺസ് ക്ലബ് ഭാരവാഹികൾ വസതിയിലെത്തി ആദരിച്ചു. ഹോസ്ദുർഗ് ലയൺസ് പ്രഥമ പ്രസിഡൻറ് അഡ്വ. രമേഷ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ലയൺസ് പ്രസിഡൻറ് നാസർ കൊളവയൽ, സെക്രട്ടറി വി.വി. കുഞ്ഞമ്പു, കെ. സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു. മാവുങ്കാൽ: ആനന്ദാശ്രമം ലയൺസ് ക്ലബ് പ്രവർത്തകർ അധ്യാപകരെ ആദരിച്ചു. പുതിയകണ്ടത്തെ റിട്ട. അധ്യാപിക കെ.വി. കാർത്യായണി, കഴിഞ്ഞ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവും ആനന്ദാശ്രമം ലയൺസ് ക്ലബിൻെറ മുൻ പ്രസിഡൻറുമായ പി. സത്യൻ മാവുങ്കാൽ, ക്ലബ് വനിത വിഭാഗത്തിലെ അംഗങ്ങളും അധ്യാപികമാരുമായ പി. ശോഭ രാജൻ, എ.സി. ചന്ദ്രിക ജയരാജ്, ജയ അനിൽ, ഷീബ ശ്രീജിത്ത് തുടങ്ങിയവരെയാണ് വീടുകളിൽ എത്തി ആദരിച്ചത്. ആനന്ദാശ്രമം ലയൺസ് ക്ലബ് പ്രസിഡൻറ് ഇ. ബാലകൃഷ്ണൻ അധ്യാപകർക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. ലയൺസ് ഡിസ്ട്രിക്ട് അഡീഷനൽ കാബിനറ്റ് സെക്രട്ടറി കെ.വി. സതീശൻ, ജോ. സെക്രട്ടറി തങ്കരാജ് മാണിക്കോത്ത്, ക്ലബ് സെക്രട്ടറി മോഹനൻ കൊടവലം, ട്രഷറർ സുനിൽ വരപ്പുറത്ത്, മുൻ പ്രസിഡൻറ് വി. ശ്രീജിത്ത്, പി. സീതാരാമൻ, പി. സത്യൻ, ജനാർദനൻ മേലത്ത്, കെ. പ്രഭാകരൻ, കെ.എം. പ്രമോദ് തുടങ്ങിയവർ സംബന്ധിച്ചു. teachers ആനന്ദാശ്രമം ലയൺസ് ക്ലബിൻെറ നേതൃത്വത്തിൽ പുതിയകണ്ടത്തെ റിട്ട. അധ്യാപിക കെ.വി. കാർത്യായനിയെ ആദരിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story