Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTക്വാറൻറീൻ കേന്ദ്രത്തിന് സഹായം നൽകി
text_fieldsbookmark_border
നീലേശ്വരം: ജില്ലയിലെ ഏറ്റവും നല്ല ക്വാറൻറീൻ കേന്ദ്രമായ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ക്വാറൻറീൻ കേന്ദ്രത്തിനു സുമനസ്സുകളുടെ കൈത്താങ്ങ്. മേയ് ഒമ്പതിന് തുടങ്ങിയ കേന്ദ്രത്തിൽ 118 ദിവസം പൂർത്തിയാകുമ്പോൾ നിരീക്ഷണത്തിൽ നിരവധി പേരുണ്ട്. ഇതുവരെയും അക്ഷീണം പ്രവർത്തിച്ച ആറു വളൻറിയർമാരും ഭക്ഷണം തയാറാക്കുന്ന മൂന്നു സ്ത്രീകളും നിസ്വാർഥമായി സേവനം ചെയ്യുന്നുണ്ട്. കുടുംബശ്രീ അടക്കം നിരവധി സംഘടനകളും അമ്പലങ്ങളും പള്ളികളും പ്രസ്ഥാനങ്ങളും ക്ലബുകളും വായനശാലകളും രാഷ്ട്രീയ പാർട്ടികളും സ്ഥാപനങ്ങളും വ്യക്തികളും ട്രസ്റ്റുകളും സഹായഹസ്തവുമായി മുന്നോട്ടുവന്നപ്പോൾ ഇത് ഒരു ജനകീയ സ്നേഹക്കൂട്ടായ്മയായി. കരിന്തളം വിസ്മയ പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ അരി, പച്ചക്കറികൾ, മറ്റ് ധാന്യങ്ങൾ ഉൾപ്പെടെ നിരവധി ഭക്ഷ്യസാധനങ്ങൾ നൽകി. ക്വാറൻറീൻ കേന്ദ്രത്തിനുവേണ്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ചന്ദ്രൻ ഭക്ഷ്യസാധനങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ സംഘം മെംബർമാരും വളൻറിയർമാരും പങ്കെടുത്തു. chr quaranteen kit വിസ്മയ സ്വയം സഹായ സംഘം കരിന്തളം ക്വാറൻറീൻ കേന്ദ്രത്തിന് ഭക്ഷ്യധാന്യങ്ങൾ നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story