Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎം.എൽ.എക്കെതിരായ...

എം.എൽ.എക്കെതിരായ ചെക്ക്​ കേസിൽ സമൻസ്​ അയച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്​: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന് ചെക്ക് കേസിൽ ഹോസ്ദുർഗ് ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാർ സ്വദേശികളുടെ പരാതിയിലാണ്​ കോടതി സമൻസ്​ അയച്ചത്​. ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചുചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്നാണ്​ പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ ഡിസംബറിൽ ഹാജരാകാൻ ഖമറുദ്ദീന് കോടതി നിർദേശം നൽകി. ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ഏഴുപേർ ചന്തേര പൊലീസിൽ എം.എൽ.എക്കെതിരെ നേര​േത്ത പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേ​െസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story