Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓർമകളുടെ കടലിരമ്പം...

ഓർമകളുടെ കടലിരമ്പം തീർത്ത് ടീച്ചിങ് നോട്ട്

text_fields
bookmark_border
തൃക്കരിപ്പൂർ: വർഷങ്ങൾക്കുമുമ്പ് വിരമിച്ച അധ്യാപകരെയടക്കം മനസ്സുകൊണ്ട് ഒരിക്കൽക്കൂടി വിദ്യാലയത്തിലെത്തിച്ച് മാവിലാക്കടപ്പുറം ഗവ. എൽ.പി സ്‌കൂൾ സംഘടിപ്പിച്ച 'ടീച്ചിങ് നോട്ട്' വികാരനിർഭരമായി. വിദ്യാലയത്തി‍ൻെറ ആദരവുമായി വീടുകളിലെത്തിയ അധ്യാപകർ പൂർവാധ്യാപകരുടെ മനം കവർന്നു. വിദ്യാലയ ജീവിതം അവരുടെ മനസ്സിൽ പുനർജനിക്കുകയായിരുന്നു. തോണിയിൽ കടവ് കടക്കാൻ പേടിയായതുകൊണ്ട് സ്ഥലം മാറ്റത്തിന് ശ്രമിച്ചതും, മഴപെയ്ത് വെള്ളം ക്ലാസിലേക്ക് കയറുന്നത് തടയാൻ കുട്ടികൾ മണൽ കൂട്ടി അതിരുണ്ടാക്കിയതും അവർ പങ്കുവെച്ചു. കടലറിവി​ൻെറ അപാരശേഖരമായിരുന്ന തുരുത്തിക്കാരൻ കണ്ണേട്ടനും കടത്തുകാരൻ കണ്ണേട്ടനുമെല്ലാം മനസ്സിൽ നിറഞ്ഞുനിന്നു. ആദരസൂചകമായി പൊന്നാടയും ഉപഹാരവും വൃക്ഷത്തൈകളും സമ്മാനിച്ചു. അധ്യാപക ദിനാഘോഷ പരിപാടികൾ റിട്ട. അഡീഷനൽ വിദ്യാഭ്യാസ ഡയറക്ടർ സി. രാഘവൻ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ജലീൽ സഖാഫി സംസാരിച്ചു. എ.വി. രാമൻ മാസ്​റ്ററുടെ സ്മരണക്ക് കുടുംബാംഗങ്ങൾ സംഭാവന നൽകുന്ന പുസ്തകങ്ങൾ മകൻ എ.വി. സത്യനും ചെറുമകൾ ശ്രീലക്ഷ്മിയും ചേർന്ന് കൈമാറി. ഒ. രാജഗോപാലൻ, പി. സുലോചന, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ മറുപടി പ്രസംഗം നടത്തി. വീടുകളിലെത്തി അധ്യാപകരെ ആദരിക്കുന്നതിന് ഹെഡ്മാസ്​റ്റർ എ.ജി. ശംസുദ്ദീൻ, സീനിയർ അസി. എം. സുന്ദരൻ, അധ്യാപകരായ കെ. സുരേശൻ, പി.വി. മനോജ് കുമാർ, എ. സുനിത, എം. രാജേഷ്, എൻ. ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി. tkp teaching note മാവിലാക്കടപ്പുറം ഗവ. എൽ.പി സ്‌കൂൾ സംഘടിപ്പിച്ച ടീച്ചിങ് നോട്ട് റിട്ട. അഡീഷനൽ വിദ്യാഭ്യാസ ഡയറക്ടർ സി. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story