Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTപൊൻകതിർ വിളയിച്ച് വിജയൻ
text_fieldsbookmark_border
കാഞ്ഞങ്ങാട്: മൂന്നേക്കറോളം വരുന്ന സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചുമാറ്റി അതിൽ ഒരേക്കറിലധികം വരുന്ന സ്ഥലത്തെ നെൽകൃഷിക്ക് ഉപയുക്തമാക്കി പൊൻവിള കൊയ്തിരിക്കുകയാണ് കർഷകനായ കാരാക്കോട്ടെ വിജയൻ. സുഭിക്ഷ കേരളത്തിൻെറ ഭാഗമായി ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ഉമ, തൊണ്ണൂറാൻ എന്നീ നെൽവിത്തിനങ്ങൾ ഉപയോഗിച്ച് നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരൻ നിർവഹിച്ചു. വാർഡ് മെംബർ അബ്ദുൽ റഹ്മാൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. നെൽകൃഷിയുടെ വിത്ത് വിതക്കൽ ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരൻതന്നെ സെപ്റ്റംബർ അഞ്ചിന് കൊയ്ത്തുത്സവം ഉദ്ഘാടനം നിർവഹിച്ചതും പ്രത്യേകതയായി. അധ്യാപികയായ ഭാര്യയും മകളും വിജയൻെറ കൃഷിവിജയത്തിന് പിന്നിലുണ്ട്. മടിക്കൈ കൃഷിഭവനിലെ കൃഷി ഓഫിസർ കുമാരി എസ്. അഞ്ജുവും കൃഷി അസിസ്റ്റൻറ് സ്മിജയും വിജയന് മാർഗനിർദേശങ്ങൾ നൽകി ഒപ്പമുണ്ട്. സമ്മിശ്ര കൃഷി നടത്തുന്ന വിജയൻ ജൈവകൃഷിക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. vila Attachments area വിജയൻെറ കൃഷിയിടത്തിൽ വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡൻറ് സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story