Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2020 5:28 AM IST Updated On
date_range 31 July 2020 5:28 AM ISTബലിപെരുന്നാള്‍: നിയന്ത്രണങ്ങൾ പാലിക്കണം -ജില്ല കലക്ടർ
text_fieldsbookmark_border
കണ്ടെയ്ൻമൻെറ് സോണുകളിൽ നമസ്കാരം പാടില്ല കാസർകോട്: കോവിഡ് വ്യാപന സാഹചര്യത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പൊതുസ്ഥലങ്ങളിലും പള്ളികളിലും പ്രാര്‍ഥനക്ക് ആളുകള്‍ ഒത്തുകൂടുമ്പോള്‍ പ്രോട്ടോകോള്‍ അനുസരിച്ച് അനുവദനീയമായവർ മാത്രമേ പങ്കെടുക്കാവൂ. കണ്ടെയ്ൻമൻെറ് സോണിനകത്തുള്ള പള്ളികളില്‍ നമസ്കാരം പാടില്ല. സാമൂഹിക അകലം കൃത്യമായി പാലിക്കണം. പെരുന്നാളിനോടനുബന്ധിച്ച് ബലിദാന കര്‍മങ്ങള്‍ വീടുകളില്‍ വെച്ചു മാത്രമേ നടത്താവൂ. ഈ സമയത്ത് കോവിഡ് മാനദണ്ഡമനുസരിച്ച് പരമാവധി അഞ്ചുപേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ അനുമതിയുള്ളൂ. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും കഴിഞ്ഞ 14 ദിവസത്തിനകം ഉയര്‍ന്ന തോതില്‍ ശ്വാസതടസ്സം നേരിട്ടവരും സമൂഹ പ്രാര്‍ഥനകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്. ക്വാറൻറീനില്‍ ഉള്ളവര്‍ പൊതുസ്ഥലങ്ങളിലും വീടുകളിലും നടക്കുന്ന ബലിദാന കർമങ്ങളില്‍ പങ്കെടുക്കരുതെന്നും പെരുന്നാളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പെരുന്നാള്‍ ആഘോഷം എല്ലാവിധ നിയന്ത്രണങ്ങളും പാലിച്ചായിരിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനുള്ള അധികൃതരുടെ എല്ലാ ശ്രമങ്ങളിലും എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ല പൊലീസ് മേധാവി ഡി. ശില്‍പ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story