Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightയുവമോർച്ച പ്രതിഷേധ...

യുവമോർച്ച പ്രതിഷേധ മാർച്ച് നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്: ലഡാക്കിലെ സൈനികത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച്​ ഫേസ്ബുക്കിൽ പോസ്​റ്റിട്ട പുല്ലൂർ സ്വദേശിയും ആനന്ദാശ്രമം മിൽമ ​െഡയറിയിലെ സെക്യൂരിറ്റി ജീവനക്കാരനുമായ റിട്ട. വിമുക്തഭടനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവുങ്കാലിൽ നിന്ന് ആനന്ദാശ്രമം മിൽമ ​െഡയറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വൈശാഖ് കേളോത്ത് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ്പ്രസിഡൻറ്​ ശ്രീജിത്ത് പാറക്കളായി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ മാവുങ്കാൽ, എം. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മരക്കാപ്പ് സ്വാഗതം പറഞ്ഞു. പ്രതിഷേധ പ്രകടനത്തിന് വൈശാഖ് മാവുങ്കാൽ, കൃഷ്ണപ്രസാദ്,വിജേഷ് നെല്ലിത്തറ, മനോജ് മാവുങ്കാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story