Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 4:04 PM GMT Updated On
date_range 2020-07-06T21:34:56+05:30ഷോര്‍ട്ട് ഫിലിം, ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍ മത്സരം
text_fieldsബയോമെട്രിക് മസ്റ്ററിങ് കാസർകോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും മത്സ്യത്തൊഴിലാളി, അനുബന്ധതൊഴിലാളി, വിധവ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് ചെയ്യാന്‍ ബാക്കിയുള്ളവര്‍ ജൂലൈ 15നകം അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിങ് നടത്തണം. അക്ഷയകേന്ദ്രങ്ങളില്‍ പോയി മസ്റ്ററിങ് പരാജയപ്പെട്ടവര്‍ അതിൻെറ സര്‍ട്ടിഫിക്കറ്റും ലൈഫ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 22നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:0497 2734587. ജില്ലയില്‍ ഇതുവരെ 1064.6821 മില്ലീ മീറ്റര്‍ മഴ ലഭിച്ചു കാസർകോട്: കാലവര്‍ഷം ശക്തമായി തുടരുന്ന ജില്ലയില്‍ ഇതുവരെയായി 1064.6821 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. മഴയില്‍ രണ്ട് വീട് പൂർണമായും 19 വീടുകൾ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ജില്ലയില്‍ 24.6125 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
Next Story