Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:32 PM IST Updated On
date_range 6 July 2020 9:32 PM ISTറീസൈക്കിള്‍ കേരളയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ സ്വരൂപിച്ചത് ഏഴരലക്ഷം രൂപ
text_fieldsbookmark_border
ചെറുവത്തൂര്‍: റീസൈക്കിള്‍ കേരളയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ ചെറുവത്തൂര്‍ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ചത് 7,50,000. ആക്രി ശേഖരിച്ചും വീണടിയുന്ന വിഭവങ്ങള്‍ ആവശ്യക്കാരിലെത്തിച്ചും ഖാദി മുണ്ടും മത്സ്യവും അച്ചാറും കുടയും വില്‍പന നടത്തിയും കല്ല് ചുമന്നും കക്കവാരിയുമായിരുന്നു ധനസമാഹരണം. ചെറുവത്തൂര്‍ എ.കെ.ജി ഭവനില്‍ നടന്ന ചടങ്ങില്‍ ഫണ്ട് ബ്ലോക്ക് കമ്മിറ്റി ജില്ല കമ്മിറ്റിക്ക് കൈമാറി. ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടില്‍ നിന്നും ജില്ല സെക്രട്ടറി സി.ജെ. സജിത്ത് ഏറ്റുവാങ്ങി. കെ.പി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജോ. സെക്രട്ടറി എം. രാജീവന്‍, ബ്ലോക്ക് ട്രഷറര്‍ ആര്‍. റെജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story