Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകരുവളത്തെ...

കരുവളത്തെ ടീച്ചറമ്മക്ക്​ നാടി​െൻറ സ്നേഹാദരം

text_fields
bookmark_border
കരുവളത്തെ ടീച്ചറമ്മക്ക്​ നാടി​ൻെറ സ്നേഹാദരം കാഞ്ഞങ്ങാട്: കരുവളം പ്രദേശത്തെ ഒരു തലമുറയെ അറിവി​ൻെറ അക്ഷരലോകത്തേക്ക്​ കൈപിടിച്ചുയർത്തിയ സ്വന്തം മാധവി ടീച്ചർക്ക് നാടി​ൻെറ​ ആദരവ്. കരുവളം അംഗൻവാടിയിൽനിന്ന്​ 39 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ടീച്ചർക്ക്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​​ യാത്രയയപ്പും ആദരവും നൽകിയത്​. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്​തു. വിദ്യാർഥിയും നഗരസഭ ഉപാധ്യക്ഷയുമായ എൽ. സുലൈഖ അധ്യക്ഷത വഹിച്ചു. ബിൽടെക് അബ്​ദുല്ല, കെ. മനോജ്, അമീർ, റഹ്മാൻ എന്നിവർ സംസാരിച്ചു. നാട്ടുകാർ നൽകിയ സ്നേഹത്തിന്​ മാധവി ടീച്ചർ നന്ദി പറഞ്ഞു. റെഡ് സ്​റ്റാർ ക്ലബ് സെക്രട്ടറി രാജേഷ് കരുവളം സ്വാഗതവും അംഗൻവാടി ടീച്ചർ പി. അനിത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story