Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓരിമുക്ക് കൈതക്കാട്...

ഓരിമുക്ക് കൈതക്കാട് റോഡിൽ അപകടം പതിയിരിക്കുന്നു

text_fields
bookmark_border
പടന്ന: അപകടം പതിയിരിക്കുന്ന ഓരിമുക്ക് കൈതക്കാട് റോഡ് വാഹനയാത്രികർക്ക് ഭീഷണിയാകുന്നു. വളവും കാഴ്ചയെ മറക്കുന്ന തരത്തിലുള്ള വീടി​ൻെറ ഉയരമുള്ള ചുറ്റുമതിലുമാണ് അപകടങ്ങൾ വർധിക്കാൻ കാരണം. കൈതക്കാട് റോഡിൽ സലഫി മസ്ജിദിന് സമീപമുള്ള വളവിൽ ഇതിനകംതന്നെ ധാരാളം അപകടങ്ങൾ നടന്നുകഴിഞ്ഞു. പലർക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് റോഡ് സ്ഥിരമായി തകർന്നുകിടക്കുന്നതുമൂലം വാഹനങ്ങൾക്ക് വേഗം കുറച്ചു മാത്രമേ ഇതിലൂടെ കടന്നുപോകാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, മൂന്നുമാസം മുമ്പ് റോഡ് മെക്കാഡം ടാറിങ്​ നടത്തിയതോടെ വാഹനങ്ങൾക്ക് വേഗം വർധിച്ചു. അപകടസ്ഥലം ചെറുവത്തൂർ പടന്ന പഞ്ചായത്തുകളുടെ അതിർത്തിയിലായതിനാൽ നാട്ടുകാർ പരാതിപ്പെടുമ്പോൾ രണ്ട് പഞ്ചായത്തും പരസ്പരം ഉത്തരവാദിത്തം ആരോപിച്ച് ഒഴിഞ്ഞുമാറുകയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. റോഡിൽ വേഗനിയന്ത്രണ സംവിധാനം ഉപയോഗിച്ചും അപകട സൂചന ബോർഡ് സ്ഥാപിച്ചും അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story