Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിധി തേടി...

നിധി തേടി കിടപ്പുമുറിയിൽ കുഴിയെടുത്ത യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

സി​ദ്ധാ​പു​രം: നി​ധി തേ​ടി കി​ട​പ്പു​മു​റി​യി​ൽ 15 അ​ടി കു​ഴി​യെ​ടു​ത്ത യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. കു​ട​ക് ജി​ല്ല​യി​ൽ സി​ദ്ധാ​പു​രം ചെ​ന്ന​യ്യ​ന​കോ​ട്ട ഹൊ​ള​മ​ല ഗ്രാ​മ​ത്തി​ലാ​ണ്​ സം​ഭ​വം. നി​ധി തേ​ടി വീ​ട്ടി​ന​ക​ത്ത്​ കു​ഴി​യെ​ടു​ത്ത വീ​ട്ടു​ട​മ എം.​ആ​ർ. ഗ​ണേ​ശ് (25), സ​ഹാ​യി​യും ദു​ർ​മ​ന്ത്ര​വാ​ദി​യു​മാ​യ ഉ​ഡു​പ്പി പ​ടു​ബി​ദ്രി ഹ​ച്ചി​ന​ടു​ക്ക​യി​ലെ ബി.​കെ. സി​ദ്ദീ​ഖ് (45) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നി​ധി​യു​ണ്ടെ​ന്ന്​ സ്വ​പ്നം​ക​ണ്ട ഗ​ണേ​ശ് കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും മ​ന്ത്ര​വാ​ദി​ക​ളെ​യും ജ്യോ​ത്സ്യ​രെ​യും ക​ണ്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ്​ കു​ഴി​യെ​ടു​ത്ത​ത്. രാ​ത്രി​യാ​ണ്​ കു​ഴി​യെ​ടു​ത്ത​ത്. വീ​ടി​ന്‍റെ മ​റ്റൊ​രു മു​റി​യി​ലാ​ണ് മ​ണ്ണ് നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്.

രാ​ത്രി ശ​ബ്ദ​വും വെ​ളി​ച്ച​വും ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​യ​ൽ​വാ​സി​ക​ൾ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ല ക്രൈം ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ ഇ​ൻ​സ്പെ​ക്ട​ർ ഐ.​പി. മെ​ഡ​പ്പ, മ​ടി​ക്കേ​രി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​വി. വെ​ങ്ക​ടേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diggingarrest
News Summary - Youths arrested for digging for treasure in bedroom
Next Story