Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുടെ വൻ ശേഖരവുമായി യുവാവ് പിടിയിൽ
cancel

മട്ടന്നൂർ: എം.ഡി.എം.എയുടെ വൻ ശേഖരവുമായി മട്ടന്നൂർ പൊലീസിന്റെ പിടിയിലായി യുവാവ്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി എ.പി. നിസാമിനെയാണ് 153.379 ഗ്രാം എം.ഡി.എം.എയുമായി മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓപറേഷൻ തൂഫാന്റെ ഭാഗമായി കണ്ണൂർ ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ എസ്.ഐ പ്രകാശന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകീട്ട് ആറോടെ പാലോട്ടുപള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

കർണാടകത്തിൽനിന്ന് ബസിലെത്തിയ യുവാവിനെ പാലോട്ടുപള്ളി ടൗണിനുസമീപം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി പരിശോധന നടത്തിയപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്. സ്പീക്കറിനുള്ളിലും കീചെയിനിലും കുപ്പിവെള്ളത്തിനകത്തുമായി അതിരഹസ്യമായി ഒളിപ്പിച്ചനിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.

വിൽപനക്കായി കൊണ്ടുവരുന്നതിനിടെയാണ് യുവാവ് പിടിയിലായത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി.വി. വിജയഭാരത് റെഡി, കൂത്തുപറമ്പ് എ.എസ്.പി ശിവം എന്നിവരുടെ നിർദേശപ്രകരം എസ്.ഐ ജെ. ഷജീയുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും മട്ടന്നൂർ എസ്.ഐ വി.കെ. പ്രകാശൻ, എസ്.ഐ രവീന്ദ്രൻ, സി.പി.ഒമാരായ ഷാജി, അനീസ്, റിജിൽ എന്നിവരടങ്ങുന്ന പൊലീസുമാണ് പ്രതിയെ പിടികൂടിയത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കഴിഞ്ഞദിവസം രണ്ട് യുവ ഡോക്ടർമാരെ മട്ടന്നൂരിൽ എം.ഡി.എം.എ സഹിതം എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക-മയക്കുമരുന്നുകൾ വ്യാപകമായി കടത്തുന്നതായുള്ള വിവരമുള്ളതിനാൽ പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested with huge stash of MDMA
Next Story