Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വളപട്ടണത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പിടിയിലായത് പരാതിക്കാരിയുടെ ബന്ധു
വളപട്ടണത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച; യുവാവ് അറസ്റ്റിൽ
cancel
camera_alt


ഷാരോണ്‍


കണ്ണൂർ: വളപട്ടണത്ത് വീട് കുത്തിത്തുറന്ന് അഞ്ച് പവന്റെ ആഭരണം കവര്‍ച്ച ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മോറാഴ മേപ്പൂല്‍ കൊട്ടഞ്ചേരി ഹൗസില്‍ എ. ഷാരോണ്‍ (26) നെയാണ് കണ്ണൂർ എ.സി.പി എം.പി. ആസാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ വളപട്ടണം എസ്.ഐ ടി.എം. വിപിന്‍ അറസ്റ്റ് ചെയ്തത്. അഴീക്കോട് ആറാംകോട്ടം ഞാലില്‍ ഹൗസില്‍ പി. ഷൈനയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്.

ജൂലൈ 29ന് പത്ത് മണിക്കും ആഗസ്ത് 13ന് 12 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു കവര്‍ച്ച. പൊലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലാണ് ഷൈനയുടെ ബന്ധുകൂടിയായ ഷാരോണ്‍ പിടിയിലായത്. കവര്‍ച്ചയിലൂടെ കൈവശപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പന നടത്തി ഷാരോണ്‍ ഐഫോണ്‍ വാങ്ങിച്ചിരുന്നു.

ആഡംബര ജീവിതത്തിന് പണം ചിലവഴിക്കുന്ന ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചു. എസ്.ഐമാരായ രാമചന്ദ്രന്‍, അജയന്‍, എ.എസ്.ഐ പി.കെ. ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth arrested for breaking into house in Valapattanam
Next Story