വ്യവസായ വകുപ്പിെൻറ പേരിൽ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി
text_fieldsകണ്ണൂർ: വ്യവസായ വകുപ്പിെൻറ തൊഴിൽ സംരംഭത്തിെൻറ പേരിൽ ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തുന്നതായി യുവതി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കണ്ണപുരത്ത് തനിമ ഹോട്ടൽ നടത്തുന്ന താവത്തെ കെ.എം. മിനിയാണ് പാപ്പിനിശ്ശേരിയിലെ വിജേഷ്, മൊട്ടമ്മലിലെ ഷൈനി, ശോഹിത എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചത്. ഹോട്ടൽ തുടങ്ങാൻ വ്യവസായ വകുപ്പിൽ അപേക്ഷ നൽകിയപ്പോൾ ക്വട്ടേഷെൻറ പേരിൽ ബാങ്കിൽ മൂന്നു ലക്ഷം രൂപ ഡെപ്പോസിറ്റ് നൽകേണ്ടി വന്നിരുന്നു. ഇൗ തുക ഇവരിൽ നിന്നാണ് വായ്പ വാങ്ങിയത്. മൂന്നു ലക്ഷത്തിന് പകരം ഒമ്പത് ലക്ഷം രൂപ നൽകി.
എന്നിട്ടും ബാങ്കിൽ പണയം വെക്കാനെന്നുപറഞ്ഞ് 30 പവൻ ആഭരണങ്ങളും ഇവർ കൈക്കലാക്കിയെന്നും മിനി പറയുന്നു. പൊലീസിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്നും മൂന്നു ലക്ഷത്തിന് പകരം ഒമ്പത് ലക്ഷം തിരിച്ചുകൊടുത്തപ്പോഴാണ് തെൻറ രേഖകൾ തിരിച്ചുനൽകിയതെന്നും മിനി പറഞ്ഞു.

