Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരിൽ യുവാവ്...

കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

text_fields
bookmark_border
കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
cancel

കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ.ഇ. ഹിഷാം (30) ആണ് മരിച്ചത്.സംഭവത്തിന് പിന്നിൽ രാഷ്ട്രീയം ഇല്ലെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട്​ രണ്ട്​ പേർ പിടിയിലായിട്ടുണ്ട്​.മാ​ട്ടൂ​ൽ സൗ​ത്തി​ലെ തൈ​വ​ള​പ്പി​ൽ സാ​ജി​ദ് (30), തൈ​വ​ള​പ്പി​ൽ റം​ഷി​ദ്​(30) എന്നിവരെയാണ്​ പൊലീസ്​ കസ്റ്റഡിയിലെടുത്തത്​.

സാ​ജി​ദ് ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. സാ​ജി​ദും റം​ഷി​ദു​മാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​ന്നും ഇ​വ​രാ​ണ് ഹി​ഷാ​മി​നെ കു​ത്തി​യ​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്നാം പ്ര​തി​യാ​യ സാ​ജി​ദി‍െൻറ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യെ, കൊ​ല്ല​പ്പെ​ട്ട ഹി​ഷാ​മി‍െൻറ ബ​ന്ധു ശ​ല്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന്​ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.ഹി​ഷാ​മി‍െൻറ സു​ഹൃ​ത്ത് ഷ​ക്കീ​ബി​നും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​യാ​ൾ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഹി​ഷാ​മി‍െൻറ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​തി​യി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മാ​ട്ടൂ​ൽ സൗ​ത്ത് രി​ഫാ​ഇ​യ മ​ദ്​​റ​സ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ചു.

എം.​ആ​ർ.​യു.​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​യ്യി​ത്ത്​ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം മാ​ട്ടൂ​ൽ സൗ​ത്ത് മു​ഹി​യ​ദ്ദീ​ൻ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ഹി​ഷാ​മി‍െൻറ സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രി​സ്, അ​നീ​സ്, അ​ഹ​മ്മ​ദ്, മു​ത്ത​ലി​ബ്, അ​ഫ്നാ​ൻ, ആ​ഷി​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur News
News Summary - Young man stabbed to death in Kannur
Next Story