രണ്ടുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsകണ്ണൂർ: സ്കൂട്ടറിൽ കടത്തുകയായിരുന്ന രണ്ടുകിലോ തൊണ്ണൂറ് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. തലശേരി പുന്നോൽ മുൻസിനാസിൽ കെ. അബ്ദുൽ അഹദിനെയാണ് (21) നടാൽ ഗേറ്റിനുസമീപം നടത്തിയ പരിശോധനയിൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനുകൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്.
ആഴ്ചകളോളം എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലായ ഇയാൾ ചൊവ്വാഴ്ച രാത്രിയാണ് പിടിയിലായത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ഡി. മാത്യു, പ്രവന്റിവ് ഓഫിസർമാരായ അഡോൺ ഗോഡ്ഫ്രഡ്, എം.കെ. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എൻ. രജിത്ത് കുമാർ, കെ.പി. റോഷി, ടി. അനീഷ്, എക്സൈസ് ഡ്രൈവർ സി. അജിത്ത്, എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പി.പി. രജിരാഗ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതിയെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി തുടർ നടപടികൾക്കായി വടകര നാർക്കോട്ടിക് സ്പെഷൽ കോടതിയിൽ ഹാജരാക്കും.

