Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
Young man arrested with MDMA
cancel
camera_alt

മു​ഹ​മ്മ​ദ് റം​ഷീ​ദ്

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ 2.064 ഗ്രാം ​മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ലി​ലെ ആ​യി​ഷ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റം​ഷീ​ദ് (24)നെ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​രി​മ്പം ഇ.​ടി.​സി പൂ​മം​ഗ​ലം റോ​ഡ് ജ​ങ്ഷ​നി​ൽ വെ​ച്ചാ​ണ് മു​ഹ​മ്മ​ദ് റം​ഷീ​ദ് പി​ടി​യി​ലാ​യ​ത്.

സ്കൂ​ട്ട​റി​ൽ ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് എം.​ഡി.​എം.​എ ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല ആ​ൻ​ഡി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ക്വാ​ഡ് ക​രി​മ്പം ഇ.​ടി.​സി പൂ​മം​ഗ​ലം റോ​ഡ് ജ​ങ്ഷ​നി​ൽ വെ​ച്ച് പ്ര​തി​യെ ത​ട​ഞ്ഞു​വെ​ച്ച​ത്.

തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​ഐ​മാ​രാ​യ ഗോ​വി​ന്ദ​ൻ, മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. പ്ര​തി എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളും ത​ളി​പ്പ​റ​മ്പി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​ളു​മാ​ണെ​ന്ന് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsYoung man arrested with MDMA
News Summary - Young man arrested with MDMA
Next Story