കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsജയ്സിൻ
തളിപ്പറമ്പ്: തളിപ്പറമ്പിൽ 1.3 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തലശ്ശേരി നിട്ടൂർ മിഷൻ കോമ്പൗണ്ടിലെ എം. ജെയ്സിൻ ജോസഫിനെയാണ് (32) റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം. ദിലീപിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.തലശ്ശേരിയിൽ പൊലീസിനെ ആക്രമിച്ചതുൾപ്പെടെ നിരവധി അടിപിടിക്കേസിലും നിരവധി കഞ്ചാവ് കേസുകളിലും പ്രതിയാണ് ഇയാൾ.
മൊറാഴ കാനൂലിലെ മോത്തി കോളനിയിൽനിന്നാണ് പിടികൂടിയത്.കഴിഞ്ഞ വർഷം മൂന്നുകിലോ കഞ്ചാവുമായി വാളയാറിൽനിന്ന് ഇയാൾ പിടിയിലായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വിൽപന തുടരുകയുമായിരുന്നു.കണ്ണൂരിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചാണ് കഞ്ചാവ് വിൽപന.