കതിരൂരിലെ ആ മുഖങ്ങൾ കാണാം...
text_fieldsകതിരൂർ: കതിരൂർ ഗ്രാമത്തെ അടയാളപ്പെടുത്തി വേറിട്ട ചിത്രപ്രദർശനം. കതിരൂരിലെ ചിരപരിചിത മുഖങ്ങളെ വരകളിലൂടെ അടയാളപ്പെടുത്തുന്ന ആ മുഖം ചിത്രപ്രദർശനം ആസ്വാദക മനംകവർന്നു. കതിരൂർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 20ന് സമാപിക്കും. 115 വ്യക്തികളുടെ വാട്ടർകളർ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
പ്രാദേശിക രാഷ്ട്രീയ നേതാക്കൾ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, വ്യാപാരികൾ, ഡ്രൈവർമാർ തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് പുറമെ എ.കെ.ജി, ഇ.എം.എസ്, ഇ.കെ. നായനാർ, പിണറായി വിജയൻ, വി.എസ്. അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ എന്നിങ്ങനെയുള്ളവരുടെ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഡി.വൈ.എഫ്.ഐ കതിരൂർ മേഖല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രപ്രദർശനം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ലിജിൻ തിലക് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ, ചിത്രകാരന്മാരായ കെ.എം. ശിവകൃഷ്ണൻ, പൊന്ന്യം ചന്ദ്രൻ, മുഹമ്മദ് ഫാസിൽ, ടി.വി. ശ്രീധരൻ, കെ. മർഫാൻ എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ മുൻ മേഖല സെക്രട്ടറികൂടിയായ കെ.എസ്. സുനിൽകുമാർ വരച്ചതാണ് ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

