ജീവിതത്തിലേക്ക് മടങ്ങിയെത്താൻ യൂനുസിന് വേണം കൈത്താങ്ങ്
text_fieldsയൂനുസ്
കാങ്കോൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യു. യൂനുസ് ചികിത്സക്കായി സഹായം തേടുന്നു. കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ വൈപ്പിരിയത്ത് താമസിക്കുന്ന യൂനുസ് പത്രവിതരണത്തിനായി റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് വൈപ്പിരിയത്ത് വെച്ച് കാർ തട്ടി ഗുരുതര പരിക്കേറ്റത്. ഒരു മാസത്തിലേറെയായി ഈ യുവാവ് മംഗളൂരു യേനപ്പോയ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന കുടുംബമാണ് യൂനുസിന്റേത്. ഇവർ വൈപ്പിരിയം രാജീവ് കോളനിയിലാണ് താമസിക്കുന്നത്. ഇതിനകം നല്ലൊരു തുക ചികിത്സക്കായി ചെലവഴിച്ചു. യൂനുസിനെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാൻ ഇനിയും നല്ലൊരു തുക വേണ്ടിവരും. ഭാരിച്ച ചികിത്സചെലവ് കുടുംബത്തിന് താങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വാർഡ് മെംബർ സി. രമേശൻ ചെയർമാനും പി. മോഹനൻ മാസ്റ്റർ കൺവീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു.
യൂനുസിനെ സഹായിക്കാനായി സുമനസ്സുകളുടെ സഹായത്തിനായി ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് വിവരം: കേരള ഗ്രാമീണ ബാങ്ക് മാത്തിൽ ശാഖ അക്കൗണ്ട് നമ്പർ 40409101070820 ഐ.എഫ്.എസ്.സി KLGB0040409, ജി പേ നമ്പർ. 8590529894. കാങ്കോൽ സർവിസ് സഹകരണ ബാങ്ക് എ.സി. നമ്പർ 0201110021846.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

