Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫയല്‍ തീര്‍പ്പാക്കാന്‍...

ഫയല്‍ തീര്‍പ്പാക്കാന്‍ 'വര്‍ക്​ഷോപ്'

text_fields
bookmark_border
government-file
cancel

ക​ണ്ണൂ​ർ: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ര്‍ന്ന് സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ല്‍ ബാ​ക്കി​യാ​യ ഫ​യ​ലു​ക​ള്‍ തീ​ര്‍പ്പാ​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ഫ​യ​ല്‍ വ​ര്‍ക്ക്ഷോ​പ്​ ആ​രം​ഭി​ക്കു​ന്നു. ജി​ല്ല​യി​ലെ എ​ല്ലാ വ​കു​പ്പു​ക​ളി​ലും വ​ര്‍ക്​​ഷോ​പ് ന​ട​ത്തും. ഓ​രോ വ​കു​പ്പി​ന് കീ​ഴി​ലു​മു​ള്ള ഓ​ഫി​സു​ക​ളി​ല്‍ ന​ട​പ​ടി​ക​ള്‍ ബാ​ക്കി​യു​ള​ള ഫ​യ​ലു​ക​ള്‍ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ക്ക് ക​ല​ക്​​ട​ര്‍ ടി.​വി. സു​ഭാ​ഷ് നി​ര്‍ദേ​ശം ന​ല്‍കി. ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച പ്ര​തി​വാ​ര അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ക​ല​ക്​​ട​ര്‍ ഈ ​നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

ലോ​ക്​​ഡൗ​ണ്‍ വ​ന്ന​തോ​ടെ ഓ​ഫി​സു​ക​ള്‍ ദീ​ര്‍ഘ​നാ​ളു​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​ന്നി​രു​ന്നു. ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഏ​റെ​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​െൻറ പ്ര​ത്യേ​ക ചു​മ​ത​ല വ​ഹി​ക്കേ​ണ്ട സ്ഥി​തി ഉ​ണ്ടാ​യി.

ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​നും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗമായി പ്ര​വ​ര്‍ത്തി​ക്കേ​ണ്ടി വ​ന്നു. ഓ​ഫി​സി​ലെ ദൈ​നം​ദി​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ഈ ​സാ​ഹ​ച​ര്യം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ല​ക്​​ട​ര്‍ പ​റ​ഞ്ഞു. ഈ ​അ​വ​സ്ഥ​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ​യ​ല്‍ വ​ര്‍ക്​​ഷോ​പിെൻറ ഭാ​ഗ​മാ​യി ഓ​രോ വ​കു​പ്പും ഫ​യ​ലു​ക​ള്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് സ​മ​യ​ക്ര​മം നി​ശ്ച​യി​ക്ക​ണം. കോ​ട​തി ന​ട​പ​ടി​ക​ളും മ​റ്റ് നി​യ​മ പ്ര​ശ്‌​ന​ങ്ങ​ളു​മി​ല്ലാ​ത്ത എ​ല്ലാ ഫ​യ​ലു​ക​ളും പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് ജി​ല്ല ഓ​ഫി​സ​ര്‍മാ​ര്‍ ശ്ര​ദ്ധി​ക്ക​ണം. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഏ​കോ​പ​ന ചു​മ​ത​ല എ.​ഡി.​എ​മ്മി​നാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopGovernment files
News Summary - 'Workshop' for work on government files
Next Story