Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവയനാട്– കരിന്തളം 400...

വയനാട്– കരിന്തളം 400 കെ.വി ലൈൻ പദ്ധതി പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു

text_fields
bookmark_border
വയനാട്– കരിന്തളം 400 കെ.വി ലൈൻ പദ്ധതി പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു
cancel

പേരാവൂർ: കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ 2004ൽ വിഭാവനംചെയ്ത വയനാട്– കരിന്തളം 400 കെ.വി ലൈൻ പദ്ധതി പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് മറ്റൊരു കാരണമായി. രണ്ടു പതിറ്റാണ്ടു മുമ്പ് തുടക്കമി‌ട്ട ഇനിയും എങ്ങുമെത്താത്ത പദ്ധതി മൂലം ദുരിതത്തിലായത് മൂന്നു ജില്ലകളിലെ ജനങ്ങളാണ്.

നഷ്ടപരിഹാരം ഉടൻ നൽകുമെന്നു പറയുന്നതല്ലാതെ അതിന്റെ മാനദണ്ഡംപോലും ഇതുവരെ തയാറാക്കിയിട്ടില്ലെന്നാണ് ആരോപണം. അതോടെയാണ് കണ്ണൂർ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ഒരുമിച്ച് സമരത്തിനിറങ്ങിയത്. തുച്ഛമായ നഷ്ടപരിഹാരം വാങ്ങി സ്ഥലം വിട്ടുനൽകാനാവില്ലെന്ന നിലപാടിലായിരുന്നു ആളുകൾ. പേരാവൂർ, ഇരിക്കൂർ, ചെമ്പേരി, പയ്യാവൂർ, ആലക്കോട് മേഖലകളിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ ഭൂവുടമകളുടെ എതിർപ്പും അനുമതി സംബന്ധമായ പ്രശ്നങ്ങളും മൂലം പ്രവൃത്തി നീണ്ടുപോവുകയാണ്. ഭൂവുടമകൾ ആവശ്യപ്പെട്ട രീതിയിൽ പുതുക്കിയ നഷ്ടപരിഹാര പാക്കേജ് നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ തടസ്സങ്ങൾ വേഗത്തിൽ പരിഹരിച്ച് പദ്ധതികൾ പൂർത്തിയാക്കേണ്ടത് ഉത്തര മലബാറിലെ വൈദ്യുതിവിതരണ രംഗത്ത് അത്യാവശ്യമാണ്. 1000 കോടി രൂപയോളം മുടക്കുള്ള വൻ പദ്ധതിയാണ് പ്രതിസന്ധിയിലായത്. 2026 സെപ്റ്റംബറിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയാണ്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്ന് കർമ സമിതി ചെയർമാൻ തോമസ് വർഗീസ് പറഞ്ഞു. ഉഡുപ്പി ലൈൻ കാസർകോട് ജില്ലയിലെ കരിന്തളം സബ്‌സ്റ്റേഷനിൽ എത്തിയാൽ അവിടെനിന്ന് 400 കെ.വി ലൈനിലൂടെ വയനാട് വഴി മൈസൂരു-അരീക്കോട്ടേക്ക് എത്തും. അരീക്കോടുനിന്നുള്ള വൈദ്യുതി തടസ്സപ്പെട്ടാൽ ഉഡുപ്പിയിൽനിന്നും തിരിച്ചും വൈദ്യുതി എത്തിക്കാൻ സാധിക്കും. ഇതിനായാണ് ഉഡുപ്പി- കാസർകോട് 400 കെ.വി ഡബിൾ സർക്യൂട്ട് ലൈൻ, വയനാട്-കരിന്തളം 400 കെ.വി ലൈൻ പദ്ധതികൾ ആവിഷ്കരിച്ചത്. കരിന്തളം– വയനാട് ലൈനിന് 370 ടവറുകൾ സ്ഥാപിക്കണം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതക്കനുസരിച്ച് 200 മുതൽ 750 വരെ മീറ്റർ ദൂരമാണ് രണ്ട് ടവറുകൾ തമ്മിലുണ്ടാകുക. ലൈനുകൾ കടന്നുപോകുന്ന പ്രദേശങ്ങളിൽ 40 മീറ്ററോളം വീതി വേണം. കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് ആണ് മേൽനോട്ടം. എൽ ആൻഡ് ടി കൺസ്ട്ര‌ക്‌ഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. ലൈന്‍ പൂര്‍ത്തിയായാല്‍ ഗ്രിഡില്‍ കേരളം മുഴുവനും വൈദ്യുതി എത്തും. കേരളത്തിന്റെ തെക്കുനിന്ന് അരീക്കോട് വരെ വൈദ്യുതി ഇടനാഴി എത്തിക്കഴിഞ്ഞു. കരിന്തളം 400 കെ.വി സബ്സ്റ്റേഷന്‍-മാനന്തവാടി പയ്യമ്പള്ളി ലൈനിന്റെ ദൈര്‍ഘ്യം 125 കിലോമീറ്ററാണ്; ഉഡുപ്പി-കരിന്തളം 400 കെ.വി ലൈനിന് 115 കിലോമീറ്ററും. ഉഡുപ്പി- കാസര്‍കോട് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് കമ്പനിക്കാണ് (യു.കെ.ടി.എല്‍) നിർമാണച്ചുമതല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKannur News33 KV line
News Summary - Work on the Wayanad-Karinthalam 400 kV line project is dragging on
Next Story