Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനിത ടി 20: ചാമ്പ്യൻസ്...

വനിത ടി 20: ചാമ്പ്യൻസ് സ്കൂൾ ജേതാക്കൾ

text_fields
bookmark_border
വനിത ടി 20: ചാമ്പ്യൻസ് സ്കൂൾ ജേതാക്കൾ
cancel
camera_alt

വനിത ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായ തളിപ്പറമ്പ്

ചാമ്പ്യൻസ് സ്കൂൾ ഓഫ് ക്രിക്കറ്റ് ടീം

ത​ല​ശ്ശേ​രി: ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ​യും ടെ​ലി​ച്ച​റി ടൗ​ണ്‍ ക്രി​ക്ക​റ്റ് ക്ല​ബി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ല​ശ്ശേ​രി കോ​ണോ​ര്‍വ​യ​ല്‍ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ സ്മാ​ര​ക അ​ഖി​ല കേ​ര​ള വ​നി​ത ടി 20 ​ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്റി​ൽ ത​ളി​പ്പ​റ​മ്പ് ചാ​മ്പ്യ​ൻ​സ് സ്കൂ​ൾ ഓ​ഫ് ക്രി​ക്ക​റ്റ് ജേ​താ​ക്ക​ളാ​യി. ത​ല​ശ്ശേ​രി കി​ങ്‌​സ് വാ​ലി സി.​സി​യെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച താ​ര​മാ​യി മി​ന്നു​മ​ണി​യെ​യും മി​ക​ച്ച ബാ​റ്റ​റാ​യി ഐ.​വി ദൃ​ശ്യ​യും മി​ക​ച്ച ബൗ​ള​റാ​യി ശ്ര​യ റോ​യി​യെ​യും തി​ര​ഞ്ഞെ​ടു​ത്തു.

സ​മ്മാ​ന​ദാ​നം നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ ഭാ​ര്യ വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​നും നി​ർ​വ​ഹി​ച്ചു. ബി​നോ​യ് കോ​ടി​യേ​രി, കെ.​സി.​എ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ബി​നീ​ഷ് കോ​ടി​യേ​രി, വി​മ​ൺ ഐ.​പി.​എ​ൽ താ​രം ആ​ശ പി. ​ജോ​യി, ഇ​ന്ത്യ സൗ​ത്ത് സോ​ൺ വ​നി​ത സെ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ നി​കേ​ത രാ​മ​ൻ​കു​ട്ടി, കോ​ഴി​ക്കോ​ട് ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ, ക​ണ്ണൂ​ർ ജി​ല്ല ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് എ.​സി.​എം. ഫി​ജാ​സ് അ​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി വി.​പി. അ​ന​സ്, ജ​ഗ​ദീ​ഷ് ത്രി​വേ​ദി, എ.​കെ. ര​മ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChampionsWomen's T20School winners
News Summary - Women's T20: Champions School winners
Next Story