Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയുടെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുത്തു

text_fields
bookmark_border
യുവതിയുടെ ആത്മഹത്യ: ബന്ധുക്കളുടെ മൊഴിയെടുത്തു
cancel
camera_alt

സൂ​ര്യ

പയ്യന്നൂര്‍: കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ മാനസികവും ശാരീരികവുമായ പീഡനമെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങി. സ്റ്റേഷൻ ഓഫിസർ മഹേഷ് കെ. നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.

ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു. രാമചന്ദ്രന്റെയും സുഗതയുടേയും മകള്‍ കെ.പി. സൂര്യ(24) യാണ് ഭർതൃഗൃഹത്തിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തത്.

അന്വേഷണ സംഘം ചൊവ്വാഴ്ച വൈകീട്ട് പെരുവാമ്പയിലെ വീട്ടിലെത്തി മാതാപിതാക്കളിൽനിന്ന് മൊഴിയെടുത്തു.

സൂര്യയുടെ ഉൾപ്പെടെ മൊബൈൽ ഫോണുകൾ പൊലീസ് സൈബർ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുകയാണ്. കേസിൽ നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണമാണ് നടക്കുന്നതെന്ന് ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ പറഞ്ഞു. 2021 ജനുവരി ഒമ്പതിനായിരുന്നു രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം.

ഒമ്പതു മാസം പ്രായമുള്ള ആൺകുട്ടിയുണ്ട്. ഭര്‍തൃവീട്ടില്‍ ഭര്‍ത്താവും അമ്മയും മാത്രമാണുള്ളത്. ഇവരോടൊപ്പം കഴിഞ്ഞുവരവേയാണ് സൂര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Woman's suicide: statement of relatives taken
Next Story