Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയുവതിയെ ആക്രമിച്ച്...

യുവതിയെ ആക്രമിച്ച് കവർച്ച: പ്രതി പിടിയിൽ

text_fields
bookmark_border
യുവതിയെ ആക്രമിച്ച് കവർച്ച: പ്രതി പിടിയിൽ
cancel

ത​ളി​പ്പ​റ​മ്പ്: യു​വ​തി​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച് പ​ണ​വും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യെ ത​ളി​പ്പ​റ​മ്പ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര എ​ട​ക്ക​ര സ്വ​ദേ​ശി റെ​നി ചാ​ര്‍ല​നെ​യാ​ണ് (27) ത​ളി​പ്പ​റ​മ്പ് സി.​ഐ വി. ​ജ​യ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം ജി​ല്ല​യി​ല്‍ നി​ര​വ​ധി കേ​സു​ക​ളു​ള്ള പ്ര​തി​ക്ക് മ​റ്റു സ്​​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ളു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്.

ഈ​മാ​സം 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ് ജ​ന​സേ​വ​ന​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി, ജോ​ലി ക​ഴി​ഞ്ഞ് ക​രി​മ്പം ഫാം ​സ്​​റ്റോ​പ്പി​ല്‍ ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ക​ഴി​യാ​ത്ത​തി​നാ​ൽ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. റോ​ഡി​ലൂ​ടെ 10 മീ​റ്റ​റോ​ളം ദൂ​രം വ​ലി​ച്ചി​ഴ​ച്ച​തി​നാ​ൽ ത​ല​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​ര​നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ബ​സി​റ​ങ്ങി ന​ട​ന്നു​വ​രു​മ്പോ​ള്‍ റോ​ഡി​ൽ ഇ​യാ​ള്‍ സ്‌​കൂ​ട്ട​റു​മാ​യി നി​ല്‍ക്കു​ന്ന​ത് ക​ണ്ട​താ​യ യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ശ്രീ​ക​ണ്ഠ​പു​രം ഭാ​ഗ​ത്തേ​ക്കാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് മ​ന​സ്സി​ലാ​യി.

ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ഏ​രു​വേ​ശ്ശി​യി​ൽ താ​മ​സി​ച്ച് ടാ​പ്പി​ങ്​ ജോ​ലി ന​ട​ത്തി​വ​രു​ക​യാ​യിരുന്നു ഇ​യാ​ൾ. മോ​ഷ​ണം പോ​യ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ര്‍സെ​ല്ലി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​യാ​ൾ കൊ​യ്യ​ത്ത് എ​ത്തി​യ​താ​യ സൂ​ച​ന​യെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​തി ​ൈക​യി​ലു​ണ്ടാ​യി​രു​ന്ന ടാ​പ്പി​ങ് ക​ത്തി ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സി​നെ ആ​ക്ര​മി​ച്ചെ​ങ്കി​ലും സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്.​ഐ​മാ​രാ​യ വി.​എം. സു​നി​ല്‍കു​മാ​ര്‍, പു​രു​ഷോ​ത്ത​മ​ൻ, സൈ​ബ​ർ സെ​ൽ ചു​മ​ത​ല​യു​ള്ള സി.​പി.​ഒ​മാ​രാ​യ ശ്രീ​കാ​ന്ത്, സി​ന്ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedWomanassaulted
News Summary - Woman assaulted and robbed: Defendant arrested
Next Story