വീട്ടിൽ മദ്യവിൽപന: യുവതി അറസ്റ്റിൽ
text_fieldsതലശ്ശേരി: ധർമടത്ത് വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച മാഹിമദ്യവുമായി യുവതി അറസ്റ്റിൽ. 36 കുപ്പി മദ്യവുമായി ധർമടം അട്ടാരകുന്നിലെ എ. സ്വീറ്റിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എം. ദീപക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
വീട് കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനാൽ സ്വീറ്റി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വനിത സിവിൽ എക്സൈസ് ഓഫിസർമാരായ പി.പി. ഐശ്വര്യ, എം. ദീപ, എം.കെ. പ്രസന്ന, പ്രിവന്റിവ് ഓഫിസർ (ഗ്രേഡ്) കെ. ബൈജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

