Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചതിരൂരിൽ കാട്ടാന...

ചതിരൂരിൽ കാട്ടാന ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു

text_fields
bookmark_border
ചതിരൂരിൽ കാട്ടാന ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
cancel
camera_alt

ച​തി​രൂ​ർ 110 മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കൊ​മ്പ​ൻ റോ​ഡി​ലൂ​ടെ ന​ട​ക്കുന്നു

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ ച​തി​രൂ​രി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി. ച​തി​രൂ​ർ 110 സ​ങ്കേ​ത​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ലാ​ണ് കാ​ട്ടു​കൊ​മ്പ​നെ ക​ണ്ട​ത്. ആ​ന പ്ര​ധാ​ന റോ​ഡി​ലൂ​ടെ നീ​ങ്ങി​യ​തോ​ടെ ഭീ​തി​യി​ലാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അം​ഗം ഷ​ഹീ​ർ ഉ​ട​ൻ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക ആ​യി​രു​ന്നു.

തു​ട​ർ​ന്ന് കീ​ഴ്പ്പ​ള്ളി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എം.​പി. സ​ന്തോ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​രും ജ​ന​പ്ര​തി​നി​ധി​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ന​യെ 8.30 ഓ​ടെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി.

വി​ദ്യാ​ർ​ഥി​ക​ളും തൊ​ഴി​ലാ​ളി​ക​ളും പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്താ​ണ് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. റോ​ഡി​ലൂ​ടെ നീ​ങ്ങി​യ ആ​ന​ക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും അ​ക​പ്പെ​ടാ​തി​രു​ന്ന​ത് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി. 110 സ​ങ്കേ​ത​ത്തി​ലെ താ​മ​സ​ക്കാ​ർ സ്ഥി​ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന വ​ഴി​യി​ലൂ​ടെ​യാ​ണ് ആ​ന എ​ത്തി​യ​ത്. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ആ​ന വ​ന്ന​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ കാ​ട്ടാ​ന വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. 50ൽ ​അ​ധി​കം നേ​ത്ര​വാ​ഴ​ക​ളും ക​പ്പ, തെ​ങ്ങ് എ​ന്നി​വ​യും ന​ശി​പ്പി​ച്ച​വ​യി​ൽ പെ​ടു​ന്നു. ജോ​ർ​ജ് മാ​വും​തോ​ട്ട​ത്തി​ൽ, ബേ​ബി​ച്ച​ൻ ജോ​ർ​ജ് മാ​വും​തോ​ട്ട​ത്തി​ൽ, ചെ​ത്തി​മ​റ്റ​ത്തി​ൽ വ​ത്സ എ​ന്നി​വ​രു​ടെ സ്ഥ​ല​ത്തെ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ചെ​ത്തി​മ​റ്റ​ത്തി​ൽ വ​ത്സ​യു​ടെ പ​ട്ടി​ക്കൂ​ടും ത​ക​ർ​ത്തു. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ഇ​റ​ങ്ങി​യ ആ​ന​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി വി​ത​ച്ച​ത്.

ആ​ന കൂ​ടു​ത​ൽ കൃ​ഷി സ്ഥ​ല​ങ്ങ​ളി​ൽ ഇ​റ​ങ്ങും​മു​മ്പ് കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കാ​തെ ത​ട​യാ​ൻ ക​ഴി​ഞ്ഞു.

ആ​റ​ളം ഫാം ​ഉ​ൾ​പ്പെ​ടെ പു​ന​ര​ധി​വാ​സ​മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ക്കാ​ര​നാ​യ അ​ഞ്ച് ആ​ന​ക​ളി​ൽ മോ​ട്ടു​കൊ​മ്പ​ൻ ആ​ണ് ച​ത​രൂ​രി​ൽ ഇ​റ​ങ്ങി​യ​ത് എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി. ​ശോ​ഭ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജോ​ർ​ജ് ആ​ലാം​പ​ള്ളി, റൈ​ഹാ​ന​ത്ത് സു​ബി എ​ന്നി​വ​ർ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephant AttackKannur NewsaralamKerala forestWildlife conflict
News Summary - Wild elephants descend on Chathiroor; extensive damage to crops
Next Story