ആറളം ഫാമിൽ കാട്ടുകൊമ്പൻ ചെരിഞ്ഞ നിലയിൽ
text_fieldsആറളം ഫാം ബ്ലോക്ക് പന്ത്രണ്ടിലെ തവരഞ്ഞാലിൽ കണ്ടെത്തിയ കാട്ടുകൊമ്പന്റെ ജഡം
കേളകം: ആറളം ഫാമിലെ 12ാം ബ്ലോക്കിന് സമീപം കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 12ാം ബ്ലോക്കിലെ തവരഞ്ഞാലിലാണ് 25 വയസ്സ് തോന്നിക്കുന്ന കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയ ജഡത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആറളം റേഞ്ച് ഓഫിസർ നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കാട്ടാന ചെരിഞ്ഞതിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പരിശോധനയിൽ മനസ്സിലാക്കുന്നതായും വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ നടത്തിയ ആന്തരിക പരിശോധനയുടെ റിപ്പോർട്ട് കിട്ടിയാലേ കാരണം വ്യക്തമാകൂവെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ആറളം പൊലീസും സ്ഥലത്തെത്തിയിരുന്നു. രണ്ടു വർഷത്തിനിടയിൽ ആറളം ഫാമിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തുന്ന ആറാമത്തെ കാട്ടാനയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

