Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാലപ്പുഴ കൂടലാട്...

പാലപ്പുഴ കൂടലാട് കാട്ടാന ആക്രമണം; ബൈക്ക് നശിപ്പിച്ചു

text_fields
bookmark_border
പാലപ്പുഴ കൂടലാട് കാട്ടാന ആക്രമണം; ബൈക്ക് നശിപ്പിച്ചു
cancel
camera_alt

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നശിച്ച പി. ദിവിന്റെ ബൈക്ക്

ഇരിട്ടി: കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നതിനിടയിൽ കാട്ടാന ആക്രമണത്തിൽനിന്ന് വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാഴിരക്ക്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെയാണ് ബാവലിപ്പുഴ മുറിച്ചുകടന്ന് രണ്ട് കാട്ടാനകൾ കൂടനാട് പ്രദേശത്ത് എത്തിയത്. കാർഷികവിളകൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് വനംവകുപ്പ് താൽക്കാലിക ജീവനക്കാരനായ ബാബു പറമ്പിലെത്തിയത്. ഈ സമയം കാട്ടാനകളെ കാണുകയും ഒച്ചവെച്ച് ഓടിക്കാൻ ശ്രമിക്കുകയുമായിരുന്നു.

കാട്ടാനകൾ മണിക്കൂറുകളോളം ആ മേഖലയിൽതന്നെ തമ്പടിച്ചു. ഷെഡിനുസമീപം നിർത്തിയിട്ട പി. ദിവിന്റെ ബൈക്ക് കാട്ടാനക്കൂട്ടം തള്ളിയിട്ടു. മേഖലയിൽ വാഴ ഉൾപ്പെടെയുള്ള കാർഷികവിളകളും നശിപ്പിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്നുവെങ്കിലും പ്രവർത്തന ക്ഷമമല്ലാത്തതാണ് കാട്ടാനകൾ കൂടനാട് പ്രദേശത്തേക്ക് എത്താൻ ഇടയാകുന്നത്.

പുളിങ്ങോം ടൗണിന് സമീപം കാട്ടാനയിറങ്ങി

കാ​ര്യ​ങ്കോ​ട് പു​ഴ​യു​ടെ പു​ളി​ങ്ങോം പാ​ലാ​വ​യ​ല്‍ പാ​ല​ത്തി​ന് സ​മീ​പം ക​ണ്ട കാ​ട്ടാ​ന

ചെ​റു​പു​ഴ: പു​ളി​ങ്ങോം ടൗ​ണി​ന് സ​മീ​പ​ത്ത് കാ​ര്യ​ങ്കോ​ട് പു​ഴ​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. തി​ങ്ക​ള്‍ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് പു​ളി​ങ്ങോം പാ​ലാ​വ​യ​ല്‍ പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​ര്‍ പു​ഴ​യി​ലെ കു​റ്റി​ക്കാ​ടി​നു​ള്ളി​ല്‍ കാ​ട്ടാ​ന​യെ ക​ണ്ട​ത്. കാ​ര്യ​ങ്കോ​ട് പു​ഴ​യു​ടെ പു​ളി​ങ്ങോം പാ​ലാ​വ​യ​ല്‍ ഭാ​ഗ​ത്ത് പു​ഴ​യി​ലെ മ​ണ്‍ തി​ട്ട​ക​ള്‍ നി​റ​ഞ്ഞ കു​റ്റി​ക്കാ​ട്ടി​ല്‍ ഏ​റെ നേ​രം ചെ​ല​വ​ഴി​ച്ച കാ​ട്ടാ​ന ആ​ളു​ക​ള്‍ ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തോ​ടെ പു​ഴ​യി​ല്‍ നി​ന്ന് ക​യ​റി സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് നീ​ങ്ങി.

ക​ര്‍ണാ​ട​ക വ​ന​ത്തി​ന്റെ ആ​റാ​ട്ട് ക​ട​വ്, ഓ​ട​ക്കൊ​ല്ലി അ​തി​ര്‍ത്തി​യി​ലേ​ക്കാ​ണ് കാ​ട്ടാ​ന ക​യ​റി പോ​യ​ത്. പു​ളി​ങ്ങോം, പാ​ലാ​വ​യ​ല്‍ ടൗ​ണു​ക​ളും നി​ര​വ​ധി വീ​ടു​ക​ളും ഉ​ള്ള ഭാ​ഗ​ത്താ​ണ് കൊ​മ്പ​നാ​ന​യെ ക​ണ്ട​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നി​ന് മ​ഴ​ക്കെ​ടു​തി​യെ തു​ട​ര്‍ന്ന് ഈ ​പ്ര​ദേ​ശ​ത്ത് പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ പു​ഴ തീ​ര​ത്തെ മ​ണ്‍തി​ട്ട​ക​ള്‍ ഭൂ​രി​ഭാ​ഗ​വും ഇ​ല്ലാ​താ​യി. ഇ​താ​കാം ആ​ന വ​ന​ത്തി​ല്‍ നി​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് വ​രാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് ക​രു​തു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AttacksbikedestroyedPalapuzhaWild Elephant
News Summary - Wild Elephant Attacks Palapuzha; Bike Destroyed
Next Story