Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനപാലകരുടെ വാഹനത്തിനുനേരെ കാട്ടാന; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ആക്രമിച്ചത് കൊലയാളി മോഴയാന
വനപാലകരുടെ വാഹനത്തിനുനേരെ കാട്ടാന; ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മി​ച്ച് മ​റി​ച്ചി​ട്ട വ​നം​വ​കു​പ്പ് വാ​ഹ​നം

പേരാവൂർ: ആറളം പുനരധിവാസമേഖലയിൽ പൂക്കുണ്ടിൽ പട്രോളിങ് നടത്തിയിരുന്ന ആർ.ആർ.ടി വാഹനത്തിനുനേരെ കാട്ടാനയുടെ ആക്രമണം. ശനിയാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു ആനയുടെ ആക്രമണം. ആനവാഹനം അക്രമിക്കുമ്പോൾ ബീറ്റ് ഓഫിസർ അനന്തു, മറ്റ് ജീവനക്കാരായ ഭാസ്കരൻ, അഖിൽ, ജിബിൻ, ഡ്രൈവർ രാഗേഷ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. വാഹനം കുത്തിമറിച്ചിട്ടശേഷം റോഡിലൂടെ ചവിട്ടി നിരക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഈസമയം ജീവനക്കാർ അഞ്ചുപേരും വാഹനത്തിനുള്ളിൽതന്നെയായിരുന്നു. അപ്രതീക്ഷിതമായി വാഹനത്തിനുനേരെ ആന പാഞ്ഞടുത്തതോടെ പ്രതിരോധിക്കുന്നതിന് മുമ്പുതന്നെ ആന ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആന പിന്മാറിയത് വലിയ ദുരന്തം ഒഴിവാക്കി. വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild elephant attacks forest guards' vehicle; staff miraculously survives
Next Story