കാട്ടുപന്നി ശല്യം; കർഷകർക്ക് കണ്ണീർ
text_fieldsചേലേരി: മഴക്കെടുതിക്ക് പിന്നാലെയുള്ള വന്യജീവി ശല്യം കർഷകർക്ക് സമ്മാനിക്കുന്നത് ദുരിതകാലം. കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിലെ കർഷകർക്കാണ് കാട്ടുപന്നി അടക്കമുള്ളവയുടെ ശല്യം നിമിത്തം വ്യാപക കൃഷി നാശമുണ്ടായത്.
ചേലേരി, നൂഞ്ഞേരി അടക്കമുള്ള മേഖലയിൽ കാട്ടുപന്നി അക്രമത്തിൽ എക്കർകണക്കിനാണ് വാഴ, കവുങ്ങ്, തെങ്ങ് അടക്കമുള്ള കൃഷി നശിച്ചത്.
കഴിഞ്ഞദിവസം രാത്രിയുണ്ടായ കാട്ടുപന്നി അക്രമത്തിൽ ചേലേരി വണ്ണാർവയലിൽ മുട്ടിലവളപ്പിൽ അൻസാറിെൻറ അരയേക്കർ സ്ഥലത്തുള്ള വാഴ, തെങ്ങ്, കവുങ്ങ് കൃഷികൾ നശിച്ചു. 75000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ചേലേരി നൂഞ്ഞേരി പാടശേഖര സമിതി പ്രസിഡൻറ് എം.സി. ദിനേശെൻറ വാഴത്തോട്ടവും കാട്ടുപന്നി നശിപ്പിച്ചിരുന്നു.