Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിധവകൾ ഇനി തനിച്ചല്ല;...

വിധവകൾ ഇനി തനിച്ചല്ല; തണലേകാൻ കണ്ണൂരിൽ സഹായകേന്ദ്രം

text_fields
bookmark_border
വിധവകൾ ഇനി തനിച്ചല്ല; തണലേകാൻ കണ്ണൂരിൽ സഹായകേന്ദ്രം
cancel

ക​ണ്ണൂ​ർ: സം​സ്​​ഥാ​ന​ത്ത്​ ആ​ദ്യ​മാ​യി വി​ധ​വ​ക​ള്‍ക്കാ​യു​ള്ള സ​ഹാ​യ കേ​ന്ദ്രം ജി​ല്ല​യി​ല്‍ തു​ട​ങ്ങി. വി​ഡോ സെ​ല്ലി​ന്​ കീ​ഴി​ലു​ള്ള സ​ഹാ​യ കേ​ന്ദ്ര​ത്തി​നാ​ണ്​​ ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​യ​ത്​. വി​ധ​വ​ക​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​ത​ല​ത്തി​ല്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​ണ് കേ​ന്ദ്രം​ പ്ര​വ​ര്‍ത്തി​ക്കു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ധ​വ​ക​ളു​ടെ​യും സ്​​ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കും. ഇ​തി​നാ​യു​ള്ള ഫോ​റ​ങ​ൾ അ​ത​ത്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ വ​ഴി വി​ത​ര​ണം ചെ​യ്​​ത്​ സ​ർ​വേ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കും. തു​ട​ർ​ന്ന്​ പ​ര​മാ​വ​ധി വി​ധ​വ​ക​ളെ ഹെ​ൽ​പ്​​ലൈ​നി​ന്​ കീ​ഴി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യും. ഈ ​ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ചാ​ല്‍ സ്വ​യം തൊ​ഴി​ല്‍ പ​രി​ശീ​ല​നം, സൗ​ജ​ന്യ നി​യ​മ സ​ഹാ​യം, കൗ​ണ്‍സ​ലി​ങ്, പൊ​ലീ​സ് സ​ഹാ​യം, പു​ന​ര്‍വി​വാ​ഹം, പു​ന​ര​ധി​വാ​സം എ​ന്നി​വ​യും വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്.

ജി​ല്ല ക​ല​ക്​​ട​ർ ചെ​യ​ർ​മാ​നാ​യാ​ണ്​ വി​ഡോ സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ക. സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി, സ​ബ്​ ക​ല​ക്​​ട​ർ​മാ​ർ, എ.​ഡി.​എം, ​െഡ​പ്യൂ​ട്ടി ഡി.​എം.​ഒ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ്​ സെ​ല്ലി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ നി​യ​ന്ത്രി​ക്കു​ക. വ​നി​ത -ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​റാ​ണ്​ സെ​ല്ലി​െൻറ സി.​ഇ.​ഒ ആ​യി പ്ര​വ​ർ​ത്തി​ക്കു​ക. വി​ധ​വ​ക​ൾ​ക്കു​ള്ള മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ്​ ഹെ​ൽ​പ്​ ​െഡ​സ്​​ക്കി​െൻറ ല​ക്ഷ്യം. കൂ​ടാ​തെ ഗാ​ർ​ഹി​ക അ​തി​ക്ര​മം, സ്​​ത്രീ​ധ​ന പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം സൗ​ജ​ന്യ നി​യ​മ സ​ഹാ​യ​വും കൗ​ൺ​സ​ലി​ങ്ങും ല​ഭ്യ​മാ​ക്കും. ​െഡ​സ്​​ക്കി​ന്​ കീ​ഴി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്​​ലൈ​ൻ ഉ​ട​ൻ തു​ട​ങ്ങും. വി​ധ​വ​ക​ൾ​ക്ക്​ അ​വ​രു​ടേ​താ​യ പ​രാ​തി​ക​ൾ ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച​റി​യി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും.

സി​വി​ല്‍ സ്​​റ്റേ​ഷ​നി​ലെ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് വി​മ​ൻ പ്രൊ​ട്ട​ക്​​ഷ​ന്‍ ഓ​ഫി​സി​നോ​ട് ചേ​ര്‍ന്നാ​ണ്​ ​കേ​ന്ദ്രം ​പ്ര​വ​ർ​ത്തി​ക്കു​ക. പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​പി. ദി​വ്യ നി​ര്‍വ​ഹി​ച്ചു. ജി​ല്ല​യി​ലെ വ​നി​ത സം​ഘ​ട​ന​യാ​യ ഇ​ന്ന​ര്‍ വീ​ല്‍ ക്ല​ബി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ​ഹാ​യ കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. ച​ട​ങ്ങി​ല്‍ എ.​ഡി.​എം കെ.​കെ. ദി​വാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്​​ഥാ​ന​ത്ത്​ ആ​ദ്യം ക​ണ്ണൂ​രി​ൽ –പി. ​സു​ല​ജ (വ​നി​ത -ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​ർ)

സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള വി​ഡോ ഹെ​ൽ​പ്​ ​െഡ​സ്​​ക്​ സം​സ്​​ഥാ​ന​ത്ത്​ ആ​ദ്യം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്​ ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്. വി​ധ​വ​ക​ളു​ടെ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട റി​ട്ട്​ ഹ​ര​ജി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2018ലാ​ണ്​ ഈ ​വി​ഷ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ വി​ധി​യു​ണ്ടാ​കു​ന്ന​ത്. എ​ല്ലാ സം​സ്​​ഥാ​ന​ത്തും വി​ധ​വ​ക​ളു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട്​ വി​ഡോ ഹെ​ൽ​പ്​ ​െഡ​സ്​​ക്​ തു​ട​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു കോ​ട​തി നി​​ർ​ദേ​ശം.

ഇ​തു​പ്ര​കാ​ര​മു​ള്ള പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ജി​ല്ല ക​ല​ക്​​ട​ർ ചെ​യ​മാ​നാ​യു​ള്ള സ​മി​തി തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​യാ​ലോ​ചി​ച്ച്​ വി​ധ​വ​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womanwidows
News Summary - Widows are no longer alone; Helpdesk in Kannur
Next Story