കണ്ണൂരിൽ കോൺഗ്രസ് ഓഫിസുകൾക്കുനേരെ വ്യാപക അക്രമം
text_fields1. തലശ്ശേരി പാറാൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അഗ്നിക്കിരയാക്കിയ നിലയിൽ, 2. കൊളശ്ശേരി കോൺഗ്രസ് ഓഫീസിനുമുന്നിൽ റീത്ത് വെച്ച നിലയിൽ
കണ്ണൂര്‍: മന്ത്രി വീണാ ജോര്‍ജിനെതിരായ കെ.എസ്.യു കരിങ്കൊടി പ്രതിഷേധത്തിനിടയില്‍ ആക്രമിച്ചെന്നാരോപിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കുനേരെ വ്യാപക അക്രമം. കോടിയേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് തീയിട്ടു. കല്ലില്‍താഴെയില്‍ പ്രവര്‍ത്തിക്കുന്ന പാറാല്‍ മണ്ഡലം കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്.
അര്‍ധ രാത്രിയോടെയാണ് സംഭവം. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഓടുമേഞ്ഞ കെട്ടിടം വന്‍തോതില്‍ കത്തിനശിച്ചനിലയിലാണ്. ഓഫിസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ അഗ്നിക്കിരയായിട്ടുണ്ട്. മാലൂര്‍ പട്ടാരിയില്‍ കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഭവന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ഓഫിസിന്റെ ചുവരുകളില്‍ ഓയില്‍ ഒഴിക്കുകയും ചെയ്തു.
തലശ്ശേരി കൊളശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫിസായ പ്രിയദര്‍ശിനി മന്ദിരത്തിന് മുന്നില്‍ റീത്ത് വെച്ചു. മന്ദിരത്തിന്റെ വാതിലിന് മുന്നില്‍ രണ്ട് റീത്തും കൊടിമരത്തിന് മുന്നില്‍ ഒരു റീത്തുമാണ് കാണപ്പെട്ടത്. സകലതും ഓര്‍ത്തുവെക്കപ്പെടുമെന്നും റീത്തില്‍ വെള്ളക്കടലാസില്‍ എഴുതിവെച്ചിട്ടുമുണ്ട്.
പയ്യന്നൂര്‍ കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തിലെ മാത്തിലെ കോണ്‍ഗ്രസ് ഓഫിസിന് നേരെ അക്രമം നടന്നു. കോണ്‍ഗ്രസ് ഓഫിസായി പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി മന്ദിരത്തിന്റെ മുന്നിലുണ്ടായിരുന്ന കൊടിമരം പിഴുതെറിയുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കക്കാട് കോൺഗ്രസ് കമ്മറ്റി ഓഫിസ് കല്ലെറിഞ്ഞ് ജനൽ പാളികൾ തകർത്തു.
കണ്ണൂർ കക്കാടുള്ള മണ്ഡലം കമ്മറ്റി ഓഫിസിനു നേരെയും ആക്രമണമുണ്ടായി. കല്ലേറിൽ ആറ് ജനൽ ചില്ലുകൾ പൂർണമായും തകർത്ത നിലയിലാണ്.
അക്രമങ്ങള്‍ക്കുപിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. അക്രമമുണ്ടായ സ്ഥലങ്ങളിൽ സംഘർഷാവസ്ഥ ഒഴിവാക്കാൻ കനത്ത കാവൽ രാത്രിയിൽ ഏർപ്പെടുത്താൻ സിറ്റി, റൂറൽ പൊലീസ് മേധാവികൾ നിർദേശം നൽകി. കണ്ണൂരിലെ പ്രശ്നങ്ങൾക്കു പിന്നാലെ കാസർകോട് നീലേശ്വരത്തും കോൺഗ്രസ് ഓഫിസായ രാജീവ് ഭവനുനേരെ ആക്രണമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

