ജഡ്ജിമാര്‍ ആടിനെ വളർത്താത്തതെന്തെന്ന് കണ്ണൂർ മേയർ
text_fieldsകണ്ണൂർ: എൽഎൽ.ബി പഠനം കഴിഞ്ഞയുടൻ ജഡ്ജിമാർ ആടിനെയോ പശുവിനെയോ വാങ്ങി വളർത്താത്തതെന്തെന്ന വിമർശനവുമായി കണ്ണൂർ മേയർ ടി.ഒ. മോഹനൻ. പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ കേസ് പരിഗണിക്കവേ, സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നതിനെ വിമർശിച്ചുള്ള ഹൈകോടതി പരാമർശത്തിനെതിരെയാണ് മേയറുടെ പരാമർശം.
ജഡ്ജി ആയിരിക്കുേമ്പാള് എന്തും വിളിച്ചുപറയാമെന്ന് ചില ന്യായാധിപന്മാര് കരുതുന്നുണ്ടെന്നും മേയര്‍ വിമര്‍ശിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ കലക്ടറേറ്റിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവേയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, യുവാക്കളുടെ മനോഭാവത്തെ വിമർശിച്ച് സംസാരിച്ചത്. എം.എസ്സി പഠിക്കുന്നവർക്ക് ആടിനെ വളർത്താമെന്നും സർക്കാർ ജോലി ജീവിതത്തിെൻറ അവസാനമല്ലെന്നും ഈ നിലപാട് മാറേണ്ട സമയം അതിക്രമിച്ചെന്നുമാണ് ജഡ്ജി പറഞ്ഞത്.